മരിച്ച അമ്മയുടെ ആഭരണങ്ങൾ വേണം; ചിതയിൽ കയറി കിടന്ന് പ്രതിഷേധിച്ച് മകൻ

മരിച്ച അമ്മയുടെ ആഭരണത്തിനായി ചിതയിൽ കയറി കിടന്ന് പ്രതിഷേധിച്ച് ഇളയ മകൻ. അമ്മയെ ദഹിപ്പിക്കാനൊരുക്കിയ ചിതയ്ക്ക് മുകളിലാണ് ആഭരണത്തിന് വേണ്ടി അലമുറയിട്ട് മകൻ കയറിക്കിടന്നത്. ജയ്പൂരിലെ വിരാട്‌നഗർ മേഖലയിലാണ് ലജ്ജിപ്പിക്കുന്ന സംഭവം നടന്നത്
മൂത്ത സഹോദരന് അമ്മയുടെ ആഭരണങ്ങൾ കൈമാറിയതാണ് ഇളയ മകനെ ചൊടിപ്പിച്ചത്. അന്ത്യ കർമത്തിനായി മൃതദേഹം മക്കളും മറ്റ് ബന്ധുക്കളും ചേർന്ന് അടുത്തുള്ള ശ്മശാനത്തിൽ എത്തിച്ചപ്പോഴായിരുന്നു അസാധരണ സംഭവങ്ങൾ അരങ്ങേറിയത്
സംസ്‌കാര ചടങ്ങിനിടെ വയോധികയുടെ ദേഹത്ത് നിന്ന് ആഭരണങ്ങൾ ഊരി മൂത്ത മകനായ ഗിരിധാരി ലാലിന് കൈമാറി. മരണസമയത്ത് വയോധികയെ പരിപാലിച്ചിരുന്നത് മൂത്ത മകനായിരുന്നു. എന്നാൽ ആഭരണം ഗിരിധാരിക്ക് നൽകുന്നത് പ്രകോപിതനായ ഇളയ മകൻ ഓം പ്രകാശ് പ്രതിഷേധവുമായി ചിതയിൽ കയറി കിടന്നു
ആഭരണം കിട്ടാതെ ചിതയിൽ നിന്ന് എഴുന്നേൽക്കില്ലെന്നും തന്നെയും കൂട്ടി ചിതയ്ക്ക് തീ കൊളുത്താനും ഇയാൾ ഭീഷണി മുഴക്കി. പ്രതിഷേധം ശക്തമായതോടെ ആഭരണങ്ങൾ ഓംപ്രകാശിന് നൽകിയ ശേഷമാണ് വയോധികയെ സംസ്‌കരിച്ചത്