Sports

സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ. സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാലയെ മഞ്ഞപ്പടയുടെ പുതിയ പരിശീലകനായി നിയമിച്ചു. മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം

നിലവിലെ ഐഎസ്എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഒരു വർഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്‌സിന്റെ കരാർ. സ്‌പെയിനിലും സൈപ്രസിലുമായി അഞ്ഞൂറിലേറെ മത്സരങ്ങളിൽ കളിച്ച കറ്റാല സെൻട്രൽ ഡിഫൻഡറാണ്.

സൈപ്രസ് ക്ലബുകളായ എഇകെ ലർനാക, അപ്പോളോൻ ലിമസോൺ, ക്രൊയേഷ്യൻ ലീഗിലെ എൻകെ ഇസ്ത്ര, സ്പാനിഷ് ക്ലബ് സിഇ സബദേൽ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!