Saturday, 14 November 2026 About Us · Contact Us

ചരിത്ര നേട്ടത്തിനരികെ കേരളം; രഞ്ജി ട്രോഫി ഫൈനലിൽ ഇന്ന് വിദർഭയെ നേരിടും

Government To Honor Ranji Trophy Runners Up Kerala Team The - രഞ്ജി ട്രോഫി റണ്ണേഴ്‌സ് അപ് ആയ കേരളാ ടീമിന് ആദരം നൽകാൻ സർക്കാർ; പരിപാടി ഇന്ന് വൈകിട്ട്
രഞ്ജി ട്രോഫി റണ്ണേഴ്‌സ് അപ് ആയ കേരളാ ടീമിന് ആദരം നൽകാൻ സർക്കാർ; പരിപാടി ഇന്ന് വൈകിട്ട്

ആദ്യ രഞ്ജി ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം ഫൈനലിൽ ഇന്ന് വിദർഭയെ നേരിടും. നാഗ്പൂരിലെ സ്റ്റേഡിയത്തിൽ 9.30നാണ് മത്സരം ആരംഭിക്കുക. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇരു ടീമുകളും ഫൈനലിൽ പ്രവേശിച്ചത്. കഴിഞ്ഞ തവണ കലാശപ്പോരിൽ വിദർഭ മുംബൈയോട് പരാജയപ്പെട്ടിരുന്നു. അതേസമയം ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിൽ എത്തുന്നത്. ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാകും കേരളം ഇന്നിറങ്ങുക. പിച്ചിലെ സാഹചര്യങ്ങൾ അനുസരിച്ച് ഏതാനും മാറ്റങ്ങൾക്ക് മാത്രമാണ് സാധ്യത. സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി എന്നിവരുടെ ഫോമിലാണ് കേരളത്തിന്റെ പ്രതീക്ഷ. മുൻനിര കൂടി ഫോമിലേക്ക് ഉയർന്നാൽ കേരളത്തിന്റെ ബാറ്റിംഗ് കരുത്ത് വർധിക്കും. ബൗളിംഗിൽ എംഡി നിധീഷ്, ആദിത്യ സർവതെ, ജലജ് സക്‌സേന എന്നിവരാണ് കേരളത്തിന്റെ കരുത്ത്. സീസണിൽ ഇതുവരെ കാഴ്ചവെച്ച പോരാട്ടവീര്യം തുടർന്നാൽ ആദ്യ കിരീടമെന്ന സ്വപ്‌നനേട്ടം കേരളത്തിന് സ്വന്തമാക്കാം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ