സ്പെയിൻ ഫുട്ബോൾ താരം ലാമിൻ യമാലിന്റെ പിതാവിനെ കുത്തി പരുക്കേൽപ്പിച്ച് അക്രമികൾ
സ്പാനിഷ് ഫുട്ബോൾ താരം ലാമിൻ യമാലിന്റെ പിതാവ് മുനിർ നസ്രോയിക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരുക്ക്. നസ്രോയിക്ക് കത്തി കൊണ്ട് ഒന്നിലധികം തവണ കുത്തേറ്റതായാണ് വിവരം. ബുധനാഴ്ച വൈകുന്നേരം സ്പെയിനിലെ മറ്റാറോ നഗരത്തിനുള്ള കാർ പാർക്കിംഗിൽ വെച്ചായിരുന്നു സംഭവം. നസ്രോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ബുധനാഴ്ച വളർത്തു നായയുമായി നടക്കാനിറങ്ങിയ നസ്രോയിയും ചിലരുമായി തർക്കമുണ്ടായിരുന്നു. ഇതിന് ശേഷം മടങ്ങിപ്പോയ ഇവർ തിരികെ വന്ന് നസ്രോയിയെ കുത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ചിലർ കസ്റ്റഡിയിലായതായും വിവരമുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
ധോണിയും രോഹിത്തും കോലിയും എന്റെ മകന്റെ പത്ത് വര്ഷം ഇല്ലാതാക്കി: ആഞ്ഞടിച്ച് സഞ്ജുവിന്റെ പിതാവ്

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തി

പോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും

തുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യത
