തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ച് സ്റ്റാലിനും പിണറായിയും; വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് പരിസമാപ്തി
തമിഴ്‌നാട് സർക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം. തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിച്ചു. സ്മാരകത്തിൽ ഇരു നേതാക്കളും പുഷ്പാർച്ചന നടത്തി. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇരു നേതാക്കളും പെരിയാർ മ്യൂസിയത്തിൽ സന്ദർശനം നടത്തി
തമിഴ്‌നാട്ടിൽ നിന്നും ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണി, തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുഗൻ, ഇവി വേലു, എംപി സ്വാമിനാഥൻ, വിസികെ അധ്യക്ഷൻ തീരുമാവളവൻ, കേരള മന്ത്രിമാരായ സജി ചെറിയാൻ, വിഎൻ വാസവൻ, ഫ്രാൻസിസ് ജോർജ് എംപി, സികെ ആശ എംഎൽഎ എന്നിവരും ചടങ്ങിൽ പങ്കെടുത്തു
വൈക്കം വലിയ കവലയിൽ 84 സെന്റിലാണ് തന്തൈ പെരിയാർ സ്മാരകം സ്ഥിതി ചെയ്യുന്നത്. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്.