അമ്മയുടെ കടം വീട്ടാന്‍ അഭിനയിക്കാന്‍ ഇറങ്ങിയ സൂര്യ; ഇന്ന് തമിഴകം വാഴും സൂപ്പര്‍ സ്റ്റാര്‍
750 രൂപക്ക് ടെക്‌സ്റ്റൈല്‍സില്‍ ജോലിക്ക് നിന്ന കഥ ഓര്‍ത്ത് സൂര്യ
ചെന്നൈ: തമിഴ് സിനിമാ ഇന്റസ്ട്രിയില്‍ തന്റേതായ മുഖമുദ്ര പതിപ്പിച്ച താരമാണ് സൂര്യ. പണം സമ്പാദിക്കാന്‍ വേണ്ടി എല്ലാ സിനിമയിലും അഭിനയിക്കുന്നതിന് പകരം കൃത്യമായി തിരഞ്ഞെടുത്ത് മികച്ച വേഷങ്ങളില്‍ മാത്രം അഭിനയിക്കുന്ന സൗമ്യനായ സൂര്യ തന്റെ സിനിമാ ജീവിതത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തി.
തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന പിതാവ് പളനി സ്വാമിയെന്ന ശിവകുമാര്‍ ഉണ്ടായിരുന്നിട്ട് പോലും സൂര്യക്ക് സിനിമ സ്വപ്‌നം കാണാന്‍ സാധിച്ചിരുന്നില്ല. 750 രൂപക്ക് ടെക്‌സ്റ്റൈല്‍സില്‍ ജോലി ചെയ്തിരുന്ന സൂര്യ വളരെ ആകസ്മികമായാണ് സിനിമയിലെത്തുന്നത്.
അച്ഛനറിയാതെ അമ്മ ലോണ്‍ എടുത്ത 25,000 രൂപ വീട്ടാന്‍ വേണ്ടിയും അമ്മയുടെ കടം താന്‍ വീട്ടിയെന്ന് പറയാന്‍ വേണ്ടിയുമാണ് സിനിമയിലേക്ക് എത്തിയതെന്ന് സൂര്യ പിങ്ക് വില്ലയെന്ന ഓണ്‍ലൈന്‍ മീഡിയയോട് വ്യക്തമാക്കി. അടുത്ത മാസം 14ന് റിലീസ് ചെയ്യാനിരിക്കുന്ന കങ്കുവ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് സൂര്യ തന്റെ അനുഭവം പങ്കുവെച്ചത്.
ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിഷ പടാനി, ബോബി ഡിയോള്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
വസന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് സംവിധായകന്‍ മണിരത്‌നം നിര്‍മ്മിച്ച് 1997 ല്‍ പുറത്തിറങ്ങി. ‘നേര്ക്ക് നേര്’ എന്ന സിനിമയിലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ വിജയ് ആണ് നായകനായി അഭിനയിച്ചത്. കൗസല്യയും സിമ്രാനും രണ്ട് നായികമാരും ഉണ്ടായിരുന്നു.