National

തെരുവ് നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റണമെന്ന ഉത്തരവിന് സ്റ്റേയില്ല; മൂന്നംഗ ബെഞ്ച് വിധി പറയാൻ മാറ്റി

ഡൽഹിയിലെ തെരുവ് നായ്ക്കളെ പിടികൂടി എട്ടാഴ്ചക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ ഹർജികൾ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാൻ മാറ്റി. രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. തെരുവ് നായ ശല്യം തടയാൻ നിയമങ്ങളുണ്ടെങ്കിലും അധികൃതർ അവ നടപ്പാക്കുന്നില്ലെന്നും കോടതി വിമർശിച്ചു

തെരുവ് നായ ശല്യം തടയാൻ പാർലമെന്റ് നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുന്നുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ല. ചെയ്യേണ്ട കാര്യങ്ങൾ അധികൃതർ ചെയ്യുന്നില്ല. അതിന്റെ ഉത്തരവാദിത്തം അവർ തന്നെ ഏറ്റെടുക്കണമെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു.

ഓഗസ്റ്റ് 11നാണ് തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടറിലേക്ക് മാറ്റാൻ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടത്. ഉത്തരവ് അനുസരിക്കുന്നിൽ വീഴ്ചയുണ്ടായാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു. ഉത്തരവിനെതിരെ പ്രതിഷേധവുമുയർന്നിരുന്നു.

Related Articles

Back to top button
error: Content is protected !!