Kerala

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരുടെ കയ്യിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. തടവുപുള്ളിയുടെ അടിവസ്ത്രത്തിൽ നിന്നും, ശുചിമുറിയിൽ നിന്നുമാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. ആറ് മാസത്തിനിടെ, എട്ടാം തവണയാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുന്നത്.

സംഭവത്തിൽ പൂജപ്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബലാത്സംഗകേസ് പ്രതിയായ ഷഫീഖിന്റെ അടിവസ്ത്രത്തിൽ നിന്നാണ് ഒരു ഫോൺ കണ്ടെത്തിയത്. മറ്റൊരു ഫോൺ ശുചിമുറിയിലെ ഡ്രെയിനേജ് സിസ്റ്റത്തിനുള്ളിൽ പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു IMEI നമ്പർ മുഖേന ഫോൺ ഉടമയെ കണ്ടെത്തുന്നതിന് വേണ്ടിയാണിത്. രണ്ടുമാസത്തിടെ നാല് തവണ കഞ്ചാവും പൂജപ്പുര ജയിലിൽ നിന്ന് പിടിച്ചെടുത്തിരുന്നുവിൽ 1300 തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!