Kerala
തിരുവനന്തപുരത്ത് പോലീസുകാരനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം ഉള്ളൂരിൽ പോലീസുകാരന് കുത്തേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശി മനുവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതി സജീവാണ് പിടിയിലായത്.
ഇന്നലെ രാത്രിയാണ് മനുവിന് കുത്തേറ്റത്. മനുവിന്റെ അമ്മ നടത്തുന്ന കടയിലെത്തിയ സജീവും മനുവും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.
മനു ആശുപത്രിയിൽ ചികിത്സയിലാണ്. സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.