World
ജലം നൽകിയില്ലെങ്കിൽ യുദ്ധമല്ലാതെ മറ്റ് വഴിയില്ല; ഇന്ത്യ പരാജയപ്പെടുമെന്ന് ബിലാവൽ ഭൂട്ടോ

ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിലാണ് ഭീഷണി. ഇന്ത്യ ജലം നൽകാതിരുന്നാൽ യുദ്ധമല്ലാതെ മറ്റ് വഴികളില്ലെന്ന് ഭൂട്ടോ പറഞ്ഞു. മോദി സർക്കാരിന്റെ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ ഭൂട്ടോ ജനങ്ങളോട് ആവശ്യപ്പെട്ടു
പാക്കിസ്ഥാൻ അല്ല സംഘർഷം ആരംഭിച്ചത്. ഓപറേഷൻ സിന്ദൂർ പോലെയുള്ള ആക്രമണം ഇനിയും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ പാക്കിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യക്കെതിരെ പോരാടാൻ തയ്യാറാണ്. ആ യുദ്ധത്തിൽ ഇന്ത്യ പരാജയപ്പെടുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു
യുദ്ധമുണ്ടായാൽ ആറ് നദികളുടെ നിയന്ത്രണം പാക്കിസ്ഥാൻ പിടിച്ചെടുക്കുമെന്നും ഭൂട്ടോ പറഞ്ഞു. നേരത്തെ പാക് സൈനിക മേധാവി അസിം മുനീർ ഇന്ത്യക്കെതിരെ ആണവ ഭീഷണിയും ഉയർത്തിയിരുന്നു.