Kerala

ഗവർണറുടെ ഉത്തരവ് റദ്ദാക്കണം: താത്കാലിക വിസി നിയമനത്തിൽ സർക്കാർ സുപ്രീം കോടതിയിൽ

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഗവർണറുടെ ഉത്തരവ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. താത്കാലിക വിസി നിയമനം ചട്ടവിരുദ്ധമാണെന്ന് സർക്കാർ പറയുന്നു

സർക്കാരുമായി കൂടിയാലോചിക്കാതെയാണ് ഗവർണർ ഏകപക്ഷീയമായ തീരുമാനെടുത്തതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഡോ. സിസി തോമസിന് ഡിജിറ്റൽ സർവകലാശാലയിലും കെ ശിവപ്രസാദിന് സാങ്കേതിക സർവകലാശാലയിലും താത്കാലികമായി വിസിമാരായി ആറ് മാസത്തേക്ക് കൂടി പുനർനിയമനം നൽകി ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു

സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ സികെ ശശിയാണ് ഹർജി സമർപ്പിച്ചത്. രണ്ട് സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് ഗവർണറും സർക്കാരും യോജിച്ച് പ്രവർത്തിക്കണമെന്നാണ് നേരത്തെ സുപ്രീം കോടതി നിർദേശിച്ചത്. കേസ് നാളെ പരിഗണിക്കും.

Related Articles

Back to top button
error: Content is protected !!