Kerala

മെസി അടക്കമുള്ള അർജന്റീന ടീമിന്റെ വരവ് ആരാധകർക്കുള്ള ഓണസമ്മാനം: കായിക മന്ത്രി

അർജന്റീനൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്തുന്നത് ആരാധകർക്കുള്ള ഓണസമ്മാനമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് അർജന്റീന ഫുട്‌ബോൾ ടീമിന്റെ സൗഹൃദ മത്സരത്തിനായുള്ള ഒരുക്കങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു

മെസി ഉൾപ്പെടെയുള്ള അർജന്റീന ടീം നവംബറിൽ കേരളത്തിൽ എത്തി അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഇന്നാണ് സ്ഥിരീകരിച്ചത്. നവംബർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ടീമിന്റെ മത്സരം നടക്കുക

കേരളത്തിലെ മത്സരത്തിനുള്ള എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ വ്യക്തമാക്കി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാകും മത്സരം നടക്കുക എന്നാണ് റിപ്പോർട്ട്.

Related Articles

Back to top button
error: Content is protected !!