Gulf

പഞ്ചവത്സര പദ്ധതിയില്‍ ദുബൈയില്‍ 370 കോടിയുടെ 634 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും

ദുബൈ: അത്ഭുതപ്പെടുത്തുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ദുബൈ എമിറേറ്റില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 634 കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മിക്കും. ഈ പഞ്ചവത്സര പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

370 കോടി ദിര്‍ഹം ചെലവിലാണ് 634 കിലോമീറ്റര്‍ നീളത്തില്‍ ആന്തരിക റോഡുകള്‍ നിര്‍മിക്കുക. 30 ശതമാനം മുതല്‍ 80 ശതമാനം വരെ നഗരവല്‍ക്കരണ നിരക്കുള്ള പ്രദേശങ്ങളിലെ ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് നേതൃത്വം നല്‍കുന്നത്.

2025-ല്‍ നാദ് അല്‍ ഷെബ 3, അല്‍ അമര്‍ദി എന്നിവിടങ്ങളില്‍ 482 ഹൗസിംഗ് യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ്(എംബിആര്‍എച്ച്ഇ) പദ്ധതിക്ക് കീഴില്‍ ആന്തരിക റോഡുകള്‍ നിര്‍മ്മിക്കും. 12 പാര്‍പ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 21 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്താര്‍ അല്‍ തായര്‍ വ്യക്തമാക്കി. 100 ഹൗസിംഗ് യൂണിറ്റുകളുള്ള ഒരു മറ്റൊരു പദ്ധതി നടപ്പിലാക്കുന്ന ഹത്തയിലും അധിക ആന്തരിക റോഡുകള്‍ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!