Kerala
വയനാട് കണിയാമ്പറ്റയിൽ തെരുവ് നായ ആക്രമണം; 12 വയസുകാരിക്ക് ഗുരുതര പരുക്ക്

വയനാട് കണിയാമ്പറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 12കാരിക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.
പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയെയാണ് നാല് നായ്ക്കൾ ചേർന്ന് ആക്രമിച്ചത്. പള്ളിത്താഴെ മദ്രസയിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്.
കുട്ടിയുടെ തലക്കും ദേഹത്തും നായയുടെ ആക്രമണത്തിൽ ആഴത്തിൽ പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ കൈനാട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.