Kerala
കാസർകോട് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു; മൂന്ന് പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

കാസർകോട് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു. മൂന്ന് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി(58), ഭാര്യ ഇന്ദിര(55), മകൻ രഞ്‌ജേഷ്(35) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ്(35) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്
ആസിഡ് കുടിച്ചതാണെന്നാണ് സംശയം. ഇന്ന് പുലർച്ചെയാണ് ഗോപിയെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ട ആത്മഹത്യയെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് പുലർച്ചെ ഗോപി അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചതായി അറിയിക്കുകയായിരുന്നു
്അയൽവാസി ഉടൻ പോലീസിൽ അറിയിച്ചു. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേരും മരിച്ചു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കുടുംബത്തെ നയിച്ചത് എന്താണ് എന്നതടക്കം പുറത്തുവരാനുണ്ട്.