Gulf

അധ്യാപകര്‍ക്കും ലഭിക്കും യു എ എയില്‍ ഗോള്‍ഡന്‍ വിസ

പ്രഖ്യാപനം നടത്തിയത് റാസല്‍ ഖൈമ

റാസല്‍ഖൈമ: മലയാളികളും ഇന്ത്യക്കാരും ഏറെയുള്ള അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാനുള്ള തീരുമാനവുമായി റാസല്‍ഖൈമ. റാസല്‍ഖൈമയുടെ വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം തീരുമാനിച്ചത്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും, വൈസ് പ്രിന്‍സിപ്പല്‍മാരും സ്‌കൂളിന്റെ നിലവാരം ഉയര്‍ത്താന്‍ സംഭാവന നല്‍കിയവരാകണം. വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് നല്‍കിയ സേവനം കൂടി പരിഗണിച്ചാണ് അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുക.

യോഗ്യരായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് പുറമേ സര്‍ക്കാര്‍ സ്‌കൂളിലും, സ്വകാര്യ സ്‌കൂളിലും നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ എന്നിവര്‍ക്ക് വിസക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ വകുപ്പിനാണ് അപേക്ഷ നല്‍കേണ്ടത്. യോഗ്യത പരിശോധിച്ച് വകുപ്പ് ഐ.സി.പിയേല്ക്ക് കത്ത് നല്‍കും.

അപേക്ഷകര്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും റാസല്‍ഖൈമയിലെ താമസക്കാരായിരിക്കണം. മാസ്റ്റര്‍ ഡിഗ്രിയോ, പി.എച്ച്.ഡിയോ വേണം. ഈ യോഗ്യതക്ക് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന ഇക്വാലന്‍സി സര്‍ട്ടിഫിക്കറ്റ്, സ്‌കൂളിലെ നിയമന ഉത്തരവ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

Related Articles

Back to top button