World
ടെക്‌സാസിലെ മിന്നൽ പ്രളയം: മരണസംഖ്യ 78 ആയി ഉയർന്നു; 41 പേർ ഇനിയും കാണാമറയത്ത്

അമേരിക്കയിലെ ടെക്‌സാസിൽ മിന്നൽ പ്രളത്തിൽ മരണസംഖ്യ 78 ആയി ഉയർന്നു. 41 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിവരം. വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 850 പേരെ ഇതിനോടകം രക്ഷപ്പെടുത്തി
മരിച്ചവരിൽ 28 പേർ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ ക്യാമ്പ് മിസ്റ്റിക്കിൽ നിന്ന് കാണാതായ 10 പെൺകുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തെരച്ചിലും തുടരുകയാണ്. മിന്നൽ പ്രളയമുണ്ടായ സമയത്ത് 700 പെൺകുട്ടികളാണ് ക്യാമ്പ് മിസ്റ്റിക്കിൽ ഉണ്ടായിരുന്നത്.
ദുരന്തം ഏറ്റവുമധികം ബാധിച്ചത് കെർ കൗണ്ടിയിലാണ്. കെർ കൗണ്ടിയിലേത് വലിയ തോതിലുള്ള ദുരന്തമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.