Kerala

വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്ന് ബാങ്കേഴ്‌സ് സമിതിയോട് മുഖ്യമന്ത്രി

വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്ന് ബാങ്കേഴ്‌സ് സമിതിയോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് താമസിച്ചിരുന്നതിൽ ഭൂരിഭാഗവും കർഷകരാണെന്നും വായ്പയെടുത്ത വാഹനങ്ങളും മൃഗങ്ങളും ദുരന്തത്തിൽ നിന്ന് നഷ്ടമായെന്നും അതിനാലാണ് വായ്പകൾ എഴുതി തള്ളാനുള്ള തീരുമാനം മുന്നോട്ടു വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

മറ്റ് പല ആവശ്യങ്ങൾക്കായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. സാധാരണരീതിയിൽ വായ്പ ഒഴിവാക്കുമ്പോൾ ആ തുക സർക്കാർ നൽകുന്നതാണ് പതിവ്. എന്നാൽ ആ നടപടിയും ബാങ്കേഴ്‌സ് സമിതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

വയനാടിന്റെ പുനരധിവാസത്തിന് രാജ്യവും ലോകവും ഒപ്പം നിൽക്കുന്നുണ്ട്. ദുരന്തബാധിതർക്ക് അടിയന്തര ധനസഹായമായി നൽകിയ 10,000 രൂപയിൽ നിന്ന് ഇഎംഐ ഈടാക്കിയ ഗ്രാമീൺ ബാങ്ക് നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു.

Related Articles

Back to top button