മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് ഗവർണർ; ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ തുടർ നടപടിക്കും സാധ്യത
ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാൻ ഒരുക്കമില്ലാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നൽകണമെന്ന് ഗവർണർ പറയുന്നു. വിഷയം രാജ്ഭവൻ തുടർന്നും ഉന്നയിക്കും. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരായ തുടർ നടപടിക്കുള്ള സാധ്യതയും രാജ്ഭവൻ പരിശോധിക്കുന്നുണ്ട്. കേന്ദ്ര സർവീസ് ചട്ടപ്രകാരമുല്‌ള നടപടി സാധ്യതയാണ് പരിശോധിക്കുന്നത്
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങൾ കൈമാറണമെന്നുമാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയ്യാറല്ലെന്ന് സർക്കാർ അറിയിച്ചതോടെ ഗവർണർ അതിരൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു
തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു. എന്നാൽ എന്തോ ഒളിക്കാനുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ഡിസിപിയെയും വിലക്കുന്നതെന്നാണ് ഗവർണർ ആരോപിക്കുന്നത്.