എന്റെ പിഴവ് എന്ന് ലോറി ഡ്രൈവർ പ്രജീഷ്; മനപ്പൂർവമായ നരഹത്യാ കുറ്റം ചുമത്തി
പാലക്കാട് പനയംപാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾ മരിച്ച സംഭവത്തിൽ എതിരെ വന്ന ലോറി ഡ്രൈവർക്കെതിരെ മനപ്പൂർവമായ നരഹത്യാക്കുറ്റം ചുമത്തി. തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പ്രജീഷ് പോലീസിനോട് സമ്മതിച്ചു. ഒരു ബൈക്ക് കുറുകെ ചാടിയെന്നും പക്ഷേ താനത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടത്തിന് കാരണമെന്നുമാണ് പ്രജീഷ് പോലീസിന് മൊഴി നൽകിയത്
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കരിമ്പ പനയംപാടത്തായിരുന്നു അപകടം. കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ റിദ ഫാത്തിമ, നിത ഫാത്തിമ, ഇർഫാന ഷെറിൻ, ആയിഷ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കാസർകോട് സ്വദേശികളായ ലോറി ഡ്രൈവർ വർഗീസ്, ക്ലീനർ മഹേന്ദ്രപ്രസാദ് എന്നിവർ പോലീസ് നിരീക്ഷണത്തിൽ മണ്ണാർക്കാട് ചികിത്സയിലാണ്
സ്‌കൂളിൽ നിന്ന് റോഡരികിലൂടെ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികൾക്കിടയിലേക്കാണ് ലോറി മറിഞ്ഞത്. നാല് പേർ ലോറിക്ക് അടിയിലും സമീപത്തെ ചാലിനടിയിലുമായി കുടുങ്ങിയ നിലയിലായിരുന്നു.