അധ്യക്ഷനായി തെരഞ്ഞെടുത്തത് ഏകകണ്ഠമായി; പാർട്ടിയിൽ തനിക്ക് പൂർണപിന്തുണയെന്ന് തോമസ് കെ തോമസ്

പാർട്ടിയിൽ നിന്ന് തനിക്ക് പൂർണ പിന്തുണ ലഭിച്ചെന്ന് എൻപിസി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ്. തന്റെ സഹോദരന് പോലും ഇത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഏകകണ്ഠമായാണ് തന്നെ പാർട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാർട്ടിയിൽ നിന്ന് മാറി നിൽക്കുന്നവരെ ചേർത്തുനിർത്തി സഹകരിപ്പിക്കും.
കുട്ടനാടിന്റെ വികസനത്തിനായി സർക്കാർ ഒട്ടനവധി കാര്യങ്ങൾ ചെയ്തു. ജി സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് 14 പാലങ്ങളാണ് അവിടെ അനുവദിച്ചത്. എൽഡിഎഫിന്റെ വിജയത്തിനായി കൂടുതൽ ശക്തമായി പ്രവർത്തിക്കും. കെ റെയിൽ പദ്ധതിക്ക് എൻസിപി പിന്തുണ നൽകുമെന്നും തോമസ് കെ തോമസ് പറഞ്ഞു
തോമസ് കെ തോമസിനെ പിന്തുണച്ച് 14 ജില്ലാ പ്രസിഡന്റുമാരും ദേശീയ ജനറൽ സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് പാർട്ടി സംസ്ഥാന പ്രസിഡന്റായി തോമസിനെ നിയമിച്ചത്. പിസി ചാക്കോ രാജിവെച്ചതിന് പിന്നാലെ മന്ത്രി ഏ കെ ശശീന്ദ്രനാണ് തോമസ് കെ തോമസിന്റെ പേര് നിർദേശിച്ചത്.