Kerala

പി ആര്‍ ശ്രീജേഷിന് 2 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പിആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികമായി രണ്ട് കോടി രൂപ നൽകും. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗങ്ങൾക്ക് അതാത് സംസ്ഥാനങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

ഇതിന് പിന്നാലെയാണ് ശ്രീജേഷിന് രണ്ട് കോടി രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പാരീസ് ഒളിമ്പിക്‌സോടെ ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽ നിന്ന് വിരമിച്ചിരുന്നു. ബ്രിട്ടനെതിരെയായിരുന്നു ശ്രീജേഷിന്റെ അവസാന മത്സരം

Related Articles

Back to top button