നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു; സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം
കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബുവും കട്ടപ്പന സിപിഎം ഏരിയ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ വിആർ സജിയുമായുള്ള ഫോൺ സംഭാഷണം പുറത്ത്. നിക്ഷേപിച്ച പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ച് തള്ളിയെന്നും താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നുമാണ് സാബു സജിയോട് പറയുന്നത്
നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും മനസിലാക്കി തരാമെന്നുമാണ് തിരിച്ച് ഭീഷണിയായി സജി പറയുന്നത്. പണം നൽകണമെന്ന് സാബു കേണപേക്ഷിച്ചിട്ടും അവർ കൂട്ടാക്കിയില്ലെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. സാബു ജീവനൊടുക്കുമെന്ന് കരുതിയില്ലെന്നും മേരിക്കുട്ടി പറഞ്ഞു
കടുത്ത അപമാനമാണ് സാബു നേരിട്ടത്. പണം ചോദിച്ചപ്പോൾ സാബുവിനെ ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തി. സാബു കഷ്ടപ്പെട്ട് അധ്വാനിച്ച പണമാണ് ചോദിച്ചത്. ഭാര്യയുടെ ചികിത്സയുടെ ആവശ്യത്തിന് നിക്ഷേപ തുക തിരികെ ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണ് കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ സാബു ജീവനൊടുക്കിയത്.