World

ടെസ്ലയുടെ റോബോട്ടിക് ടാക്‌സി കണ്ട് ലോകം ഞെട്ടി; സ്റ്റിയറിംഗില്ല, ഹാന്റിലില്ല എന്തിന് ബ്രേക്ക് പെഡല്‍പോലുമില്ലാത്ത വാഹനം

ടെക്‌സാസ്: ടെസ്ല തങ്ങളുടെ റോബോടാക്സികള്‍ ലോകത്തിന് മുമ്പില്‍ വെളിപ്പെടുത്തിയതോടെ കണ്ടവരെല്ലാം ആകെ കണ്‍ഫ്യൂഷനിലാണ്. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിനടുത്ത് നടന്ന ഒരു സ്വകാര്യ പരിപാടിയിലാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല തങ്ങളുടെ റോബോടാക്സികള്‍ പൊതുജനത്തിന് മുന്നില്‍ അവതരിപ്പിച്ചത്. 2026ല്‍ ഇവയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

‘സൈബര്‍ക്യാബ്’, ‘റോബോവാന്‍’ എന്നീ രണ്ട് മോഡലുകളാണ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇരു മോഡലകളും പൂര്‍ണ്ണമായും ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കന്നവയാണെന്നത് മാത്രമല്ല ആളുകളെ അമ്പരപ്പിക്കുന്നത്. ഇതിന് സാധാരണ ഒരു വാഹനത്തിന് അത്യാവശ്യമായ സ്റ്റയറിങ്ങോ, ഹാന്റിലോ, ബ്രേക്ക് പെഡലോ ഇല്ലെന്നതാണ്. മാറുന്ന കാലത്ത് ഇത്തരം ഒരു വാഹനം ടെസ്‌ലക്ക് പുറത്ത് ആരും സ്വപ്നംപോലും കണ്ടിരിക്കില്ലെന്ന് തീര്‍ച്ച.

കമ്പനി സിഇഒ എലോണ്‍ മസ്‌ക് ഡ്രൈവറില്ലാത്ത (ഡ്രൈവര്‍ലെസ്) ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ലോകമെമ്പാടും എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒരു റൈഡ് ഷെയറിംഗ് ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് സെല്‍ഫ് ഡ്രൈവിംഗ് ടെസ്ല ക്യാബുകളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാവും. ഇതില്‍ സൈബര്‍ക്യാബ് എന്ന മോഡലുകളാവും ഉപയോഗിക്കപ്പെടുന്നത്. ഇത് വാഹന ലോകത്തെ ഒരു വമ്പന്‍ നാഴികക്കല്ലായി മാറുമെന്ന് തീര്‍ച്ച.

2026ഓടെ ഈ ഓട്ടോണമസ് സൈബര്‍ക്യാബിന്റെ ഉത്പാദനം ആരംഭിച്ച് ജനങ്ങളിലേക്ക് എത്തിക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ഉല്‍പ്പാദനം 2026 അവസാനത്തിലേക്ക് പോകുമെന്ന് എലോണ്‍ മസ്‌ക് പറയുന്നത്.
സൈബര്‍ക്യാബിന് 30,000 ഡോളറിന് താഴെയായിരിക്കും വില വരിക. ഒരു സിറ്റി ബസിന്റെ പ്രവര്‍ത്തന ചെലവ് അല്ലെങ്കില്‍ റണ്ണിംഗ് കോസ്റ്റ് ഒരു മൈലിന് ഒരു ഡോളര്‍ എന്ന നിലയിലാണെങ്കില്‍ സൈബര്‍ക്യാബിന്റെ റണ്ണിംഗ് കോസ്റ്റ് 0.20 ഡോളര്‍ മാത്രമായിരിക്കുമെന്നാണ് ടെസ്‌ല അധികൃതര്‍ വിശദീകരിക്കുന്നത്.

ടെസ്ലയുടെ ഈ സൈബര്‍ക്യാബിന്റെ പ്രധാന ഹൈലൈറ്റുകള്‍ എന്തെല്ലാം എന്ന് നമുക്ക് നോക്കാം. സൈബര്‍ക്യാബ് എന്നത് ഓട്ടോമൊബൈല്‍ സാങ്കേതികവിദ്യയിലെ ഒരു സുപ്രധാന മുന്നേറ്റമാണെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. പൂര്‍ണ്ണമായും സ്വയംഭരണാധികാരമുള്ള വാഹനം(ഫുള്‍ ഓട്ടോണമസ്) സെല്‍ഫ് ഡ്രൈവിംഗിനായി പ്രോഗ്രാം ചെയ്താണ് സൈബര്‍കാബ് നിര്‍മ്മിച്ചത് എന്ന് ടെസ്ല പറയുന്നു. വാഹനത്തിന്റെ കണ്‍ട്രോളിംഗിനായി സ്റ്റിയറിംഗും പെഡലുകളും ഒന്നും തന്നെ ഇതിന്റെ കൂടെ വരുന്നില്ല എന്നതാണ് ഇതിന്റെ അര്‍ത്ഥം.

ഫ്യൂച്ചറിസ്റ്റിക് എന്നാല്‍ മിനിമലിസ്റ്റിക് ഡിസൈന്‍ എന്നാണ് അര്‍ഥമാക്കേണ്ടതെന്ന് കമ്പനി ഈ വാഹനത്തിലൂടെ അടിവരയിടുന്നു. ഈ ക്യാബ് നിരത്തുകളില്‍ എത്തി കഴിഞ്ഞാല്‍ ഒരുപാട് ശ്രദ്ധ ആകര്‍ഷിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ലൈറ്റ്ബാറിനൊപ്പം സ്ലീക്ക് ഹെഡ്ലാമ്പുകളും വരുന്ന സൈബര്‍ട്രക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഇതിന്റെ മുന്‍ഭാഗം എന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ബോധ്യപ്പെടും.

വാഹനത്തിന്റെ സൈഡ് പ്രൊഫൈലില്‍ നിന്ന്, ഡോര്‍ ഹാന്‍ഡിലുകളില്ലാതെ(ഡോറുകള്‍ ഓട്ടോമാറ്റിക്കായി തുറക്കുമെന്നതിനാലാണിത്) സ്ലോപ്പിംഗ് റൂഫ് ലൈന്‍ വളരെ വ്യക്തമാണ്. മുകളിലേക്ക് ഓപ്പണ്‍ ചെയ്യുന്ന ബട്ടര്‍ഫ്‌ളൈ വിംഗ് ഡോളറുകളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. അകത്തളത്തില്‍, ക്യാബിന്‍ വളരെ ചെറുതാണ്, രണ്ട് യാത്രക്കാര്‍ക്ക് മാത്രമുള്ള സ്ഥലമാണ് ഇതിലുള്ളത്, ഒരു ആംറെസ്റ്റ്, കപ്പ് ഹോള്‍ഡറും ഡാഷ്ബോര്‍ഡില്‍ ഒരു സ്‌ക്രീനും ഇതിനകത്തുണ്ട്. പരമ്പരാഗതമായ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഒന്നും വാഹനത്തിലില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്.

Related Articles

Back to top button