Kerala
തൊടുപുഴ ബിജു വധക്കേസ്: ഒന്നാം പ്രതി ജോമോന്റെ വീട്ടിൽ നിന്നും രക്തക്കറ കണ്ടെത്തി

തൊടുപുഴ ബിജു വധക്കേസിൽ ഒന്നാം പ്രതി ജോമോന്റെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തി. തറയിലും ഭിത്തിയിലുമാണ് രക്തക്കറ കണ്ടത്. വീട്ടിലെ മുറിക്കുള്ളിലാണ് ബിജുവിനെ കിടത്തിയത്. ഒന്നാം പ്രതി ജോമോനും മുഹമ്മദ് അസ്ലമും ആഷിഖും ചേർന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു
മൂന്ന് പേരും ചേർന്നാണ് വാഹനത്തിൽ വെച്ച് ബിജുവിനെ മർദിച്ചത്. ബിജു സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഓടിച്ചത് ജോമോനാണ്. ബിജുവിനെ ആക്രമിച്ച കത്തിയും മർദനത്തിനിടെ കാൽ കെട്ടാനുപയോഗിച്ച ഷൂ ലേസും ഇന്നലെ പോലീസ് കണ്ടെത്തിയിരുന്നു
ബിജുവുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനായി ആറ് ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയത്. ഇതിൽ 12,000 രൂപ മുൻകൂറായി നൽകിയെന്നും ജോമോൻ പോലീസിനോട് പറഞ്ഞു.