അപകടങ്ങളില്‍ പരുക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്തു
അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന മൂന്നു വ്യത്യസ്ത അപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റവരെ ചികിത്സക്കായി എയര്‍ലിഫ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീമിന് ലഭിച്ച അടിയന്തിര സന്ദേശത്തിന്റെ പേരിലാണ് എത്രയും പെട്ടെന്ന് ചികിത്സ ഉറപ്പാക്കാന്‍ സമീപ പ്രദേശങ്ങളിലെ ആശുപത്രിയിലേക്ക് ആകാശമാര്‍ഗം എത്തിച്ചതെന്ന് നാഷ്ണല്‍ സേര്‍ച്ച് ആന്റ് റെസ്‌ക്യു സെന്റര്‍ വ്യക്തമാക്കി.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നവര്‍ പ്രത്യേകിച്ചും മരുഭൂ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. അപകടം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് അപകടം ഉണ്ടാവാതെ നോക്കുന്നതാണെന്നും എന്തെങ്കിലും ഇതുപോലുള്ള അടിയന്തിര ഘട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നപക്ഷം എമര്‍ജന്‍സി ഹോട്ട്‌ലൈന്‍ നമ്പറായ 995ല്‍ ബന്ധപ്പെടാവുന്നതാണെന്നും സെന്റര്‍ പ്രത്യേകം ഓര്‍മിപ്പിച്ചു.