Kerala

തോട്ടട ഐടിഐ സംഘർഷം: ജില്ലയിൽ ഇന്ന് പഠിപ്പ് മുടക്ക് സമരം; കെ എസ് യു, എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ തോട്ടട ഐടിഐ സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ, കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സംഘർഷത്തിൽ പരുക്കേറ്റ കെ എസ് യു പ്രവർത്തകൻ മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ് എഫ് ഐ പ്രവർത്തകർക്കെതിരെയും പരുക്കേറ്റ എസ് എഫ് ഐ പ്രവർത്തകൻ ആഷിക്കിന്റെ പരാതിയിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്

പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിൽ 17 എസ് എഫ് ഐ, കെ എസ് യു പ്രവർത്തകരുടെ പേരിലും കേസുണ്ട്. സംഭവത്തിൽ നാളെ മുഴുവൻ രാഷ്ട്രീയ സംഘടനകളെയും ഉൾപ്പെടുത്തി പോലീസ് സർവകക്ഷി യോഗം ചേരും. സംഘർഷത്തെ തുടർന്ന് കെ എസ് യു ഇന്ന് ജില്ലയിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു.

പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും പഠിപ്പ് മുടക്കും. സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കെ എസ് യു പ്രവർത്തകർക്ക് സംഘർഷത്തിൽ പരുക്കേറ്റതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Related Articles

Back to top button
error: Content is protected !!