Kerala

പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം മൂൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കോടതി മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും

അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളി വിടാനായിരുന്നില്ലെന്നുമാണ് ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. ഫയൽ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വിവരിച്ചിട്ടുണ്ട്.

ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് ദിവ്യ പറയുന്നത്. അതേസമയം കലക്ടർ പിപി ദിവ്യയുടെ വാദങ്ങൾ തള്ളിയിരുന്നു. പരിപാടിയുടെ സംഘാടകൻ താൻ ആയിരുന്നില്ലെന്നും താൻ ആരെയും ക്ഷണിച്ചിട്ടില്ലെന്നുമാണ് കലക്ടർ പ്രതികരിച്ചത്.

Related Articles

Back to top button