ട്രംപിന്റെ തീരുവ ഭീഷണി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ താത്കാലികമായി നിർത്തുന്നതായി സൂചന

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ ഭീഷണിക്ക് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ താത്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. ദേശീയമാധ്യമങ്ങളാണ് വാർത്ത നൽകുന്നത്. റഷ്യൻ എണ്ണ വാങ്ങേണ്ടതില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ
കേന്ദ്ര സർക്കാരിൽ നിന്ന് വ്യക്തമായ നിർദേശങ്ങൾ ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് കമ്പനികളുടെ തീരുമാനം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ കഴിഞ്ഞാഴ്ച ഏർപ്പെടുത്തിയ 25 ശതമാനം തീരുവ സഹിതം ആകെ തീരുവ 50 ശതമാനമാകും
പുതിയ നടപടികൾ 20 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും. എന്നാൽ അവസാന നിമിഷം വരെ ചർച്ചകൾക്ക് സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഇതാണ് ഇന്ത്യ താത്കാലികമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചിരിക്കുന്നത്.