National
ബീഫ് കഴിച്ചെന്നാരോപിച്ച് ഗോരക്ഷാ ഭീകരര്‍ തല്ലിക്കൊന്ന കേസില്‍ ട്വിസ്റ്റ്; ; പിടിച്ചെടുത്തത് ബീഫ് അല്ല;തല്ലി കൊന്ന ശേഷം ബീഫ് കഥയുണ്ടാക്കി
പ്രതികളുടെ ന്യായീകരണ വാദം പൊളിഞ്ഞു
ചണ്ഡീഗഡ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാള്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. ചര്‍കിദാദ്രിയിലെ ഭദ്രയില്‍ ആഗസ്റ്റില്‍ നടന്ന സംഭവത്തിലാണ് പുതിയ ട്വിസ്റ്റ്. 26കാരനായ സാബിര്‍ മാലിക്കിനെ ആള്‍ക്കൂട്ട ഭീകരര്‍ ബീഫ് കഴിച്ചെന്നാരോപിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളികള്‍ കൃത്യമായ ആസൂത്രണം ചെയ്തുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
കൊല ചെയ്ത ശേഷം ഗ്രാമത്തിലെ വീടുകളില്‍ ഏതോ മാംസം പ്രതികള്‍ കൊണ്ടിട്ടിരുന്നു. പിന്നീട് ബീഫ് കഴിക്കുന്നുണ്ടെന്ന് പോലീസിനെ വിളിച്ച് അറിയിക്കുകയുമായിരുന്നു. എന്നാല്‍, അന്ന് പരിശോധനക്കയച്ച മാംസത്തിന്റെ ലാബ് റിപോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആ മാംസം ബീഫ് അല്ലെന്നാണ് ലാബ് റിപോര്‍ട്ട്. ഇതോടെ ബീഫ് കഴിച്ചതിനാണ് സാബിര്‍ മാലിക്കിനെ കൊന്നതാണെന്ന കൊലയാളികളുടെ വാദമാണ് ഇതോടെ മുനയൊടിഞ്ഞത്.