Kerala
രാമനാട്ടുകരയിൽ 300 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് രാമനാട്ടുകരയിൽ നടന്ന എംഡിഎംഎ വേട്ടയിൽ രണ്ടുപേർ പിടിയിലായി. കോഴിക്കോട് സിറ്റി പോലീസും ഡാൻസാഫ് (District Anti-Narcotic Special Action Force) സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മുഹമ്മദ് നവാസ്, ഇംതിയാസ് എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരോധിത ലഹരിവസ്തുവായ എംഡിഎംഎ പിടിച്ചെടുത്തു.
രാമനാട്ടുകര മേഖല കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന സജീവമാണെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ലഹരിമരുന്ന് കൈമാറാനെത്തിയ സംഘത്തെ പോലീസ് വളഞ്ഞത്. പോലീസിനെ കണ്ടയുടൻ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.
ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വലിയ അളവിൽ എംഡിഎംഎ എത്തിക്കുന്നതിൽ പ്രധാനിയാണ് മുഹമ്മദ് നവാസ്. 300 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടികൂടിയത്.