Gulf

അഫ്ഗാന്‍ അഭയാര്‍ഥി മന്ത്രാലയത്തിന് നേരെ നടന്ന ആക്രമണത്തെ യുഎഇ അപലപിച്ചു

അബുദാബി: അഫ്ഗാന്‍ അഭയാര്‍ഥി മന്ത്രാലയത്തിന് നേരെ ദായിഷ് നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ രംഗത്ത്. അഫ്ഗാന്‍ അഭയാര്‍ഥി വകുപ്പ് മന്ത്രി ഖലീല്‍ റഹ്മാന്‍ ഹഖാനി ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇത്തരം കുറ്റകൃത്യങ്ങളെ സ്ഥിരമായി തള്ളിക്കളയുകയാണെന്നും എല്ലാ തരം ആക്രമണങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യം എതിരാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അഫ്ഗാന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ആ രാജ്യത്തോടും മരിച്ച ജനങ്ങളോടും അവരുടെ കുടുംബത്തോടും സഹതപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!