Gulf
അനധികൃത ലോട്ടറികളില്‍ പങ്കാളികളാവുന്നവര്‍ക്കെതിരേ താക്കീതുമായി യുഎഇ

അബുദാബി: അനധികൃതമായി നടത്തുന്ന ലോട്ടറികളില്‍ പങ്കാളികളാവുകയും സാമ്പത്തികം ഉള്‍പ്പെടെയുള്ള നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നിയമ സംരക്ഷണവും ലഭിക്കില്ലെന്ന് അധികൃതര്‍. ലോട്ടറിയും ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട് ആറ് മുഖ്യ അപകടങ്ങളാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് 50,000 ദിര്‍ഹംവരെ പിഴയാണ് ഈടാക്കുക.
ലൈസന്‍സില്ലാതെ വാണിജ്യാടിസ്ഥാനത്തില്‍ ലോട്ടറി ഗെയിം നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് അതോറിറ്റി അറിയിച്ചു. നടത്തിപ്പുകാരും കളിക്കുന്നവരും ഒരുപോലെ കുറ്റക്കാരാണ്. ഇവര്‍ക്കെതിരെ കനത്ത പിഴയും തടവ് ഉള്‍പ്പെടെയുള്ള ശിക്ഷയും രാജ്യത്തെ നിയമം അനുശാസിക്കുന്നുണ്ട്. കളിക്കുന്നവരും ഇവ പ്രോത്സാഹിക്കുന്നവരും ശിക്ഷക്ക് അര്‍ഹരാണെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.