Gulf

യുഎഇയുടെ നാഷ്ണല്‍ ലോട്ടറി അടുത്ത മാസം;ടിക്കറ്റിന് 50 ദിര്‍ഹം, സമ്മാനം 10 കോടി

അബുദാബി: യുഎഇ സര്‍ക്കാരിന്റെ 100 മില്യണ്‍(10 കോടി) ജാക്ക്‌പോട്ടിന്റെ ഉദ്ഘാടന നറുക്കെടുപ്പ് അടുത്ത മാസം നടക്കും. യുഎഇ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഒരു നാഷ്ണല്‍ ലോട്ടറി ആരംഭിക്കുന്നത്. ടിക്കറ്റിന് 50 ദിര്‍ഹം മാത്രമേയുള്ളൂവെങ്കിലും ജാക്ക്‌പോട്ടില്‍ ഭാഗ്യശാലിക്ക് ലഭിക്കുന്നത് 10 കോടി ദിര്‍ഹ(229.87 കോടി രൂപ)മാണ്. യുഎഇ ലോട്ടറി വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റ് കരസ്ഥമാക്കാനാവുക. ഡിസംബര്‍ 14(ശനി)ന് രാത്രി 8.30ന് ആയിരിക്കും ആദ്യ നറുക്കെടുപ്പ്. ലോട്ടറി ഓപറേറ്ററുടെ യുട്യൂബ് ചാനലലിലൂടെ ഫല പ്രഖ്യാപനം നടത്തും. എല്ലാ രണ്ടാഴ്ച കൂടുമ്പോഴുമായിരിക്കും നറുക്കെടുപ്പ്.

കാലണ്ടര്‍ ഫോര്‍മാറ്റാണ് ലോട്ടറിയുടേത്. ലോട്ടറിയില്‍ ഭാഗമാവുന്നവരോട് കാലണ്ടറിലെ 31 നമ്പറുകളില്‍നിന്നും ആറു നമ്പര്‍ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. ഒരു നമ്പര്‍ 12 മാസങ്ങളില്‍നിന്നും തിരഞ്ഞെടുക്കണം. ലോട്ടറിയില്‍ പങ്കെടുക്കുന്നവര്‍ ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് കളിക്കേണ്ടത്. 100 ദിര്‍ഹം മുതല്‍ 10 കോടി ദിര്‍ഹംവരെയാണ് സമ്മാനം. ഇതുകൂടാതെ ധാരാളം സ്‌ക്രാച്ച് കാര്‍ഡുകളും ലോട്ടറിയുടെ ഭാഗമായുണ്ട്. 50,000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹംവരെയാണ് ഇതില്‍ സമ്മാനമായി ലഭിക്കുക.

Related Articles

Back to top button