Kerala
തലസ്ഥാനത്തെ ജലവിതരണ പ്രതിസന്ധി: ജല അതോറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് വികെ പ്രശാന്ത്
തിരുവനന്തപുരത്ത് നാല് ദിവസമായി തുടരുന്ന ജലവിതരണ പ്രശ്‌നത്തിൽ ജല അതോറിറ്റിക്കെതിരെ വിമർശനവുമായി വികെ പ്രശാന്ത് എംഎൽഎ. കൃത്യമായ പിഴവ് ജല അതോറിറ്റി ഉദ്യോഗസ്ഥർമാർക്കുണ്ടായിട്ടുണ്ടെന്നും മന്ത്രിക്ക് പരാതി നൽകുമെന്നും വികെ പ്രശാന്ത് പറഞ്ഞു
ജല അതോറിറ്റി നഗരസഭക്ക് കൃത്യമായ അറിയിപ്പ് നൽകിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. ഫോൺ വിളിക്കുന്നവരുടെ നമ്പർ കുറിച്ചെടുത്ത് ടാങ്കറുകളെത്തിക്കാൻ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. അനാസ്ഥ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.
തിരുവനന്തപുരം പോലുള്ള വലിയ നഗരത്തിൽ ജലവിതരണത്തിന് അനുഭവസ്ഥരായ ഉദ്യോഗസ്ഥറെ വെക്കണം. കൃത്യമായ ജാഗ്രതയുണ്ടാകണമെന്നും വികെ പ്രശാന്ത് പറഞ്ഞു.