Kerala

വയനാട് പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജി ഡിവിഷൻ ബെഞ്ചിന് വിട്ടു

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് തങ്ങലുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിസമ്മതിച്ചു. സമാന ഹർജിയിൽ നേരത്തെ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതല്ലേയെന്ന് കോടതി ചോദിച്ചു.

ഡിവിഷൻ ബെഞ്ചിൽ ഹർജി നിലനിൽക്കുന്ന ാകര്യത്തിൽ ഇക്കാര്യം താൻ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് ടിആർ രവി പറഞ്ഞു. തുടർന്ന് ഹർജി ഡിവിഷൻ ബെഞ്ചിലേക്ക് വിടാൻ നിർദേശിച്ച് രജിസ്ട്രാർക്ക് കൈമാറി.

ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി 26 കോടി രൂപയാണ് സർക്കാർ നിശ്ചയിച്ചതെന്നും എന്നാൽ തറവില കണക്കാക്കിയാൽ പോലും 519 കോടി രൂപ മൂല്യമുണ്ടെന്നുമാണ് എൽസ്റ്റണിന്റെ വാദം. വയനാട് ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടാനിരിക്കെയാണ് ഹർജിയുമായി എൽസ്റ്റൺ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Back to top button
error: Content is protected !!