Gulf
നാളെ മൂടല്‍മഞ്ഞിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
അബുദാബി: രാജ്യത്ത് പൊതുവില്‍ തെളിഞ്ഞ അന്തരീക്ഷമായിരിക്കും ഇന്ന് അനുഭവപ്പെടുകയെന്നും ചില പ്രദേശങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയും മൂടല്‍മഞ്ഞും അനുഭവപ്പെട്ടേക്കാമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നാളെയും കാലാവസ്ഥയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല.
രാത്രിയില്‍ ഈര്‍പമുള്ള കാലാവസ്ഥയായിരിക്കും പൊതുവില്‍ സംഭവിക്കുക. ഉള്‍നാടന്‍ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ മേഖലയിലുമാണ് നാളെ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുള്ളത്. നേര്‍ത്ത കാറ്റുണ്ടാവും. കടല്‍ പൊതുവേ ശാന്തമായിരിക്കുമെങ്കിലും അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും നേര്‍ത്ത രീതിയിലുള്ള കടല്‍ക്ഷോഭത്തിന് ഇടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.