Thursday, 12 November 2026 About Us · Contact Us

കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി: കൊല്ലപ്പെട്ടത് 13പേര്

18 Year Old Girl Poisoned Family Members Who Refused To - കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി: കൊല്ലപ്പെട്ടത് 13പേര്

ഇസ്ലാമാബാദ് ; കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈര്‍പൂര്‍ ജില്ലയിലാണ് സംഭവം . ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് മാതാപിതാക്കളടക്കം 13 കുടുംബാംഗങ്ങളെ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത് . സംഭവത്തില്‍ 18 കാരിയായ ഷൈസ്ത ബരോഹി , ബന്ധുവായ അമിര്‍ബക്ഷ് ബരോഹി എന്നിവരാണ് പിടിയിലായത് .മാതാപിതാക്കളെയും അഞ്ച് സഹോദരിമാരെയും മൂന്ന് സഹോദരന്മാരെയും, ഒരു കുട്ടി ഉള്‍പ്പെടെ 3 ബന്ധുക്കളെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കൊലപാതകം നടന്നത് . ബന്ധുവായ അമീര്‍ ബക്ഷുമായി പ്രണയത്തിലായിരുന്നു ഷൈസ്ത . എന്നാല്‍ വീട്ടുകാര്‍ ഷൈസ്തയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഷൈസ്ത ഈ വിവാഹത്തെ എതിര്‍ത്തിരുന്നു. അമീറുമായുള്ള ബന്ധത്തെ എതിര്‍ത്തതോടെ വീട്ടുകാരെ കൊലപ്പെടുത്താന്‍ ഷൈസ്ത തീരുമാനിക്കുകയായിരുന്നു . ഇതിനായി അമീറിന്റെ സഹായം തേടി. മരണം ഭക്ഷ്യവിഷബാധമൂലമാകാമെന്നാണ് ആദ്യം പോലീസ് കരുതിയത് . എന്നാല്‍ കൊല്ലപ്പെട്ടവര്‍ കഴിച്ച ഭക്ഷണസാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ വിഷാംശം കലര്‍ന്നതായി വ്യക്തമായി. ഷൈസ്ത ഒഴികെയുള്ള മറ്റെല്ലാ അംഗങ്ങളും മരിച്ചെങ്കിലും അവര്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇതിനിടെ കാമുകനായ അമീര്‍ബക്ഷിനൊപ്പം ഷൈസ്ത ഒളിച്ചോടുകയും ചെയ്തു . തുടര്‍ന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തു. താനാണ് റൊട്ടിമാവില്‍ വിഷം ചേര്‍ത്തതെന്നും,അമീറാണ് വിഷം വാങ്ങി നല്‍കിയതെന്നും ഷൈസ്ത പോലീസിനോട് വെളിപ്പെടുത്തി. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026