അമേരിക്കയിൽ 10,000 പൗണ്ടോളം അപകടകരമായ രാസവസ്തുക്കൾ സ്ഫോടനത്തിലൂടെ നിർവീര്യമാക്കി; അയോവയിൽ സൈന്യത്തിന്റെ നടപടി
അയോവ: അമേരിക്കയിലെ അയോവയിലുള്ള സൈനിക ആയുധനിർമാണ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന അതീവ അപകടകാരിയായ രാസവസ്തുക്കൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവീര്യമാക്കി അമേരിക്കൻ സൈന്യം. ഏകദേശം 10,000 പൗണ്ട് (4,400 കിലോയിലധികം) വരുന്ന ലെഡ് അസൈഡ് എന്ന സ്ഫോടകവസ്തുവാണ് നടപടിയുടെ ഭാഗമായി നശിപ്പിച്ചത്.
മിഡിൽടൗണിലെ അയോവ ആർമി അമ്യൂണിഷൻ പ്ലാന്റിൽ സൂക്ഷിച്ചിരുന്ന 68 ബാരലുകളിലാണ് ഈ രാസവസ്തുക്കൾ ഉണ്ടായിരുന്നത്. കാലപ്പഴക്കവും സംഭരണത്തിലെ തകരാറുകളും കാരണം ഇവയുടെ അവസ്ഥ അപകടകരമായി മാറിയിരുന്നു. ചെറിയ ആഘാതം പോലും അപ്രതീക്ഷിത സ്ഫോടനത്തിന് കാരണമായേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് നിയന്ത്രിത സ്ഫോടനം നടത്താൻ തീരുമാനിച്ചത്.
സ്ഫോടനത്തെത്തുടർന്ന് വിഷാംശമുള്ള ലെഡ് പൊടി പരിസരത്തേക്ക് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സമീപപ്രദേശങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയിരുന്നു. അഞ്ച് മൈൽ പരിധിയിലെ താമസക്കാർക്ക് താൽക്കാലികമായി മാറിത്താമസിക്കാനുള്ള നിർദേശവും അധികൃതർ നൽകി.
സ്ഫോടനത്തിന്റെ ആഘാതവും രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും പരിമിതപ്പെടുത്താൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. പരിസരത്തെ വായു, മണ്ണ്, ജലം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുമെന്ന് പരിസ്ഥിതി സംരക്ഷണ ഏജൻസിയും അറിയിച്ചു.
അപകടസാധ്യതയുള്ള വസ്തുക്കൾ സംഭരിച്ചുവെക്കുന്നതിനേക്കാൾ നിയന്ത്രിതമായി നിർവീര്യമാക്കുന്നതാണ് സുരക്ഷിതമെന്ന വിലയിരുത്തലിലാണ് സൈന്യത്തിന്റെ നടപടി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിലെ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്; കോൺഗ്രസുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി മെറ്റ

തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളും ഡീസലും ലഭിക്കില്ല; ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ പദ്ധതിയുമായി കേന്ദ്രം

സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാൻ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

ചിന്നക്കനാലിൽ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പരാജയം; കനത്ത മൂടൽമഞ്ഞും മഴയും തിരിച്ചടിയായി, ദൗത്യം നാളത്തേക്ക് മാറ്റി

10 മണിക്കൂർ നീണ്ട ദൗത്യം വിജയം; ചക്കക്കൊമ്പനെ മയക്കുവെടിവച്ചു
