ഇസ്രായേൽ ആക്രമണത്തിൽ ശവപ്പറമ്പായി ഗാസ; മരണസംഖ്യ 342 ആയി ഉയർന്നു, 600ലേറെ പേർക്ക് പരുക്ക്
ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണസംഖ്യ വീണ്ടുമുയർന്നു. കനത്ത ബോംബാക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 600ലേറെ പേർക്ക് പരുക്കേറ്റു. ഒന്നാംഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെയാണ് ഗാസയിൽ ഇസ്രായേൽ കൂട്ടക്കുരുതി നടത്തിയത് ഹമാസിന്റെ താവളങ്ങൾ ആക്രമിച്ചെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നതെങ്കിലും കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. റംസാൻ മാസത്തിൽ ഗാസയിലെ ജനങ്ങൾ നോമ്പ് തുടങ്ങുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാനായി എഴുന്നേറ്റ സമയത്താണ് ബോംബ് വർഷമുണ്ടായത് ജനവാസമേഖലകളെ ലക്ഷ്യമിട്ടാണ് 20 ഇസ്രായേൽ യുദ്ധവിമാനങ്ങൾ എത്തിയത്. ഗാസ സിറ്റി, റഫ, ഖാൻ യൂനുസ് എന്നിവിടങ്ങളിൽ ഒരേ സമയം ആക്രമണം നടന്നു. ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി മഹ്മൂദ് അബു വഫായും ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റവരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
