അമേരിക്കൻ ഉപരോധത്തിനെതിരെ ഇറാൻ: 'ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും' എന്ന് മുന്നറിയിപ്പ്

ഇറാൻ

ടെഹ്റാൻ: തങ്ങൾക്കെതിരെ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള യു.എസ് നീക്കത്തിനെതിരെ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കൻ നടപടിയെ 'സാമ്പത്തിക ഭീകരവാദം' എന്ന് വിശേഷിപ്പിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയം, ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കി.

​അമേരിക്ക പ്രഖ്യാപിക്കുന്ന പുതിയ ഉപരോധങ്ങളിൽ പങ്കുചേരുകയോ യു.എസിനെ പിന്തുണയ്ക്കുകയോ ചെയ്യുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്നും കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ സുരക്ഷാ കൗൺസിൽ അറിയിച്ചു. ഇറാന്റെ എണ്ണ കയറ്റുമതി തടയാനും ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിടാനും യു.എസ് തയാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. 

Tags

Share this story