Thursday, 12 November 2026 About Us · Contact Us

തിരിച്ചടിച്ച് ഇസ്രായേൽ; ഇറാനിൽ കനത്ത വ്യോമാക്രമണം; ടെഹ്റാനിൽ ഉൾപ്പടെ ഉഗ്രസ്ഫോടനം

Israel Strikes Back Heavy Airstrikes In Iran Violent - തിരിച്ചടിച്ച് ഇസ്രായേൽ; ഇറാനിൽ കനത്ത വ്യോമാക്രമണം; ടെഹ്റാനിൽ ഉൾപ്പടെ ഉഗ്രസ്ഫോടനം

ഇറാന്റെ തുടർച്ചയായുള്ള ആക്രമണങ്ങൾക്ക് തിരിച്ചടി നൽകി ഇസ്രായേൽ. ശനിയാഴ്ച പുലർച്ചെ കനത്ത വ്യോമാക്രമണമാണ് ഇറാൻ നേരിട്ടത്. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം. തലസ്ഥാന നഗരമായ ടെഹ്റാനിൽ ഉൾപ്പടെ ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ഇസ്രായേലിൽ കഴിഞ്ഞ ഒരു മാസമായി ഇറാൻ നടത്തിവന്ന ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യകത്മാക്കിയതിന് പിന്നാലെയാണ് ആക്രമണം. കൂടാതെ, കറാജിലെ ആണവോർജ നിലയത്തിന് നേരെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സ്‌ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല. പത്ത് സെക്കന്റുകളുടെ വ്യത്യാസത്തിൽ അഞ്ചിലധികം വലിയ സ്ഫോടനങ്ങളാണ് ടെഹ്റാനിൽ മാത്രം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇസ്രയേലിന്റെ ആക്രമണമെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ വിവരം അറിയിച്ചതിന് ശേഷമായിരുന്നു ആക്രമണമെന്ന് യുഎസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇറാന്റെ തുടർച്ചയായുള്ള ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേൽ പ്രതിരോധ സേനയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയായിരുന്നു പ്രതികരണം. ഇസ്രായേൽ പോസ്റ്റിന്റെ പൂർണ രൂപം ഇസ്രയേലിനെതിരെ മാസങ്ങളായി ഇറാൻ നടത്തിവരുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയായി, ഇപ്പോൾ ഇസ്രായേൽ പ്രതിരോധ സേന ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ്. ഇറാൻ ഒക്‌ടോബർ 7 മുതൽ തുടർച്ചയായി ഇസ്രായേലിനെ ആക്രമിക്കുകയാണ്. ലോകത്തിലെ മറ്റെല്ലാ പരമാധികാര രാജ്യങ്ങളെയും പോലെ, ഇസ്രായേൽ രാഷ്ട്രത്തിനും പ്രതികരിക്കാനുള്ള അവകാശം ഉണ്ട്. ഞങ്ങളുടെ പ്രതിരോധവും ആക്രമണാത്മകവുമായ കഴിവുകൾ പൂർണ്ണമായും അണിനിരത്തിയിരിക്കുന്നു. ഇസ്രായേൽ രാഷ്ട്രത്തെയും ഇസ്രായേൽ ജനതയെയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026