Saturday, 14 November 2026 About Us · Contact Us

മഴയത്ത് വഴിയറിയാതെ പൂച്ചക്കുട്ടി; വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി നായ: വീഡിയോ വൈറൽ

Kitten Lost In The Rain Dog Takes It Home Video Goes Viral - മഴയത്ത് വഴിയറിയാതെ പൂച്ചക്കുട്ടി; വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി നായ: വീഡിയോ വൈറൽ

സഹജീവികളോട് പലപ്പോഴും ദയയും കാരുണ്യവും പ്രകടിപ്പിക്കാൻ മറന്നുപോകുന്ന ഈ കാലത്ത് മനുഷ്യന് മാതൃകയാവുകയാണ് മൃഗങ്ങൾ. ഒരു നായ പൂച്ചകുട്ടിയെ രക്ഷിക്കുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലക്ഷക്കണക്കിനാളുകൾ ആണ് ഈ വീഡിയോ കണ്ടതും പങ്കുവെച്ചതും. മഴയത്ത് നനഞ്ഞ് നിൽക്കുന്ന പൂച്ചകുട്ടിയെ നായ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നതാണ് വീഡിയോ. പൂച്ചകുട്ടിയെ നായ സ്പർശിക്കുന്നില്ല. പകരം ആംഗ്യങ്ങൾ കൊണ്ട് തന്നെ പിന്തുടർന്ന് വരാൻ പൂച്ചകുട്ടിയോട് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. വഴിതെറ്റി മഴയിൽ നിൽക്കുന്ന ചെറിയ പൂച്ചകുട്ടിയെ നായ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്ന ഹൃദയസ്പർശിയായായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് https://x.com/AMAZlNGNATURE/status/1902947190663942283 നായയുടെ ശ്രദ്ധാപൂർവ്വമായ സമീപനമാണ് ഏറെ പ്രശംസിക്കപെടുന്നത്. നായ പൂച്ചക്കുട്ടിയെ കൂടെ വരാനായി നിർബന്ധിക്കുന്നില്ല. പകരം ആംഗ്യങ്ങളിലൂടെ ക്ഷമയോടെ തനിക്കൊപ്പം വരാൻ പൂച്ചകുട്ടിയെ പ്രോത്സാഹിപ്പിക്കുകയായണ് ചെയ്യുന്നത്. അതേസമയം, വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഇന്ന് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ദൃശ്യമാണിത്, മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ ദയ ഉണ്ടെന്ന് ചിലർ വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടു. ഇത് കണ്ടപ്പോൾ ഹൃദയം നിറഞ്ഞുവെന്നും മൃഗങ്ങൾ സ്നേഹത്തിന്റെയും കരുതലിന്റെയും അർത്ഥം നമ്മെ ശരിക്കും പഠിപ്പിക്കുന്നുവെന്നും മറ്റൊരാൾ പറഞ്ഞു. ഈ നായയെ പോലുള്ള കൂടുതൽ മനുഷ്യർ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും ഒരാൾ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026