Thursday, 12 November 2026 About Us · Contact Us

മലിനീകരണതോത് ഉയരുന്നു; ഡോള്‍ഫിന്റെ ശ്വാസകോശത്തിലും എവറസ്റ്റ് കൊടുമുടിയിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തി

Pollution Levels Rise In The Dolphins Lungs And Mount - മലിനീകരണതോത് ഉയരുന്നു; ഡോള്‍ഫിന്റെ ശ്വാസകോശത്തിലും എവറസ്റ്റ് കൊടുമുടിയിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തി

മനുഷ്യന്റെ കൈകടത്തലുകളുടെ ഫലമായി മലിനീകരണ തോത് അപകടകരമാംവണ്ണം ഉയരുകയാണെന്ന ആശങ്ക ജനിപ്പിക്കുന്ന സന്ദേശം പരത്തി കടല്‍ജീവിയായ ഡോള്‍ഫിന്റെ ശ്വാസകോശത്തിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തി, അന്തരീക്ഷവായു ശ്വസിക്കുന്ന സമയത്ത് ഇത്തരം കണികകള്‍ ഡോള്‍ഫിന്റെ ശ്വാസനാളികളിലെത്തിയതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. നഗരവല്‍ക്കരണം കടന്നുചെല്ലാത്ത എവറസ്റ്റ് കൊടുമുടിപോലുള്ള വിദൂരദേശങ്ങളില്‍പോലും മൈക്രോപ്ലാസ്റ്റിക്സ് കണങ്ങള്‍ കണ്ടെത്തിയിരിക്കുന്ന സ്ഥിതിയാണ്. പരീക്ഷങ്ങള്‍ക്കിടെ കാറ്റിലൂടെ പ്ലാസ്റ്റിക് കണങ്ങള്‍ വ്യാപിക്കുന്നതിന്റെ സാധ്യതയാണ് ബോധ്യമായിരിക്കുന്നത്. പുതിയ പഠനങ്ങള്‍ പ്രകാരം ഗര്‍ഭസ്ഥശിശുവില്‍വരെ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇത്തരം കണങ്ങള്‍ മനുഷ്യവംശത്തിന്റെ അന്ത്യത്തിന്‌വരെ കാരണമായിത്തീരുമെന്നാണ് ഗവേഷകര്‍ ആശങ്കപ്പെടുന്നത്. ശാസ്ത്രജ്ഞര്‍ രണ്ട് പ്രദേശങ്ങളിലെ ബോട്ടില്‍ നോസ് ഡോള്‍ഫിനുകളില്‍ നിന്ന് പുറന്തള്ളുന്ന വായുവിന്റെ സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു പരീക്ഷണം നടത്തിയത്. ഇതില്‍ നിന്ന് പോളിയെസ്റ്റര്‍ കണങ്ങളുടെയും മറ്റ് ചില പ്ലാസ്റ്റിക് സംയുക്തങ്ങളുടെയും സാന്നിധ്യമാണ് ഈ സാമ്പിളുകളില്‍ കാണാന്‍ കഴിഞ്ഞത്. ഡോള്‍ഫിന്‍ ബ്രീത്ത് സാമ്പിളുകളില്‍ കണ്ടെത്തിയ പല മൈക്രോപ്ലാസ്റ്റിക്കുകളും പോളിസ്റ്റര്‍ ആയിരുന്നു. വസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാധാരണ പോളിമര്‍ കണങ്ങള്‍വരെ വളരെ ദൂരെവരെ വായുവിലൂടെ സഞ്ചരിക്കുകയും ശ്വസനത്തിലൂടെ ഉള്ളിലേക്ക് കടക്കുകയും ചെയ്യുന്ന സ്ഥിതി ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026