Wednesday, 11 November 2026 About Us · Contact Us

ട്രംപിന്റെ ആദ്യ പണി വരുന്നു; വിദേശികളായ വിദ്യാര്‍ഥികളോട് യു എസിലേക്ക് തിരികെ വരാന്‍ യൂനിവേഴ്‌സിറ്റികളുടെ മുന്നറിയിപ്പ്

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കും മുമ്പ് രാജ്യത്തേക്ക് തിരിച്ചുവരണമെന്ന് അമേരിക്കയിലെ സര്‍വകലാശാലകള്‍ തങ്ങളുടെ വിദേശികളായ വിദ്യാര്‍ഥികളോട് തിരിക്കെയെത്താന്‍ ആവശ്യപ്പെട്ടു. കടുത്ത കുടിയേറ്റവിരുദ്ധനും മുസ്ലിംവിരുദ്ധനുമായ ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് കടുത്ത നിയമങ്ങള്‍ ഉണ്ടായേക്കുമെന്നും കുടിയേറ്റക്കാര്‍ക്ക് യാത്രാ വിലക്കുള്‍പ്പെടെയുള്ളവ പ്രഖ്യാപിച്ചേക്കുമെന്നും യൂനിവേഴ്‌സിറ്റികള്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശികളായ വിദ്യാര്‍ഥികളോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും ഗവേഷകരുമാണ് അമേരിക്കയിലെ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നത്. ട്രംപ് അധികാരത്തിലേറുന്ന ജനുവരി 20 ന് മുമ്പ് തിരികെ എത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍വകലാശാലകളുടെ ഈ നീക്കം

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇറാനുമേലുള്ള സൈനിക നീക്കം താത്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്; ‘ഉടൻ ധാരണയിലെത്തുമെന്ന്’ പ്രതീക്ഷ

ഇറാനുമേലുള്ള സൈനിക നീക്കം താത്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്; ‘ഉടൻ ധാരണയിലെത്തുമെന്ന്’ പ്രതീക്ഷ

02 Aug 2026
​കീവിൽ റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം: അമേരിക്കൻ കമ്പനിയുടെ ഡ്രോൺ നിർമ്മാണ കേന്ദ്രം തകർത്തു

​കീവിൽ റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം: അമേരിക്കൻ കമ്പനിയുടെ ഡ്രോൺ നിർമ്മാണ കേന്ദ്രം തകർത്തു

31 Jul 2026
ഇറാനെതിരെ രണ്ടാം രാത്രിയും യുഎസ് വ്യോമാക്രമണം; ’20 മടങ്ങ് ശക്തമായി തിരിച്ചടിക്കുമെന്ന്’ ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാനെതിരെ രണ്ടാം രാത്രിയും യുഎസ് വ്യോമാക്രമണം; ’20 മടങ്ങ് ശക്തമായി തിരിച്ചടിക്കുമെന്ന്’ ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്

09 Jul 2026
പ്രസിഡന്റ് ട്രംപിന്റെ രാഷ്ട്രീയ പ്രസംഗത്തോടെ അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങൾക്ക് തുടക്കം; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം

പ്രസിഡന്റ് ട്രംപിന്റെ രാഷ്ട്രീയ പ്രസംഗത്തോടെ അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങൾക്ക് തുടക്കം; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം

04 Jul 2026

ചേലാകര്‍മം നിരോധിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്; പ്രതിഷേധം കനക്കും

24 Dec 2024

ഇന്ത്യയെ വിരട്ടി ട്രംപ്; മോദി വിരണ്ടില്ലെങ്കില്‍ പണിയുറപ്പ്

18 Dec 2024