
ദുബായ്: ബോട്ടുകള്‍ക്കും നൗകകള്‍ക്കുമെല്ലാം ഓണ്‍ലൈനായി ലൈസന്‍സ് ലഭ്യമാക്കി ദുബായ്. പ്രൊഫഷണല്‍ ആയിട്ടുള്ള ആവശ്യങ്ങള്‍ക്കും റിക്രിയേഷന്‍ ആവശ്യങ്ങള്‍ക്കുമെല്ലാമുള്ള ലൈസന്‍സ് ആണ് ഓണ്‍ലൈന്‍ ടെസ്റ്റിലൂടെ അധികൃതര്‍ നല്‍കുക. ഇതിനായുള്ള ഓണ്‍ലൈന്‍ പരീക്ഷ പാസാവുന്നവര്‍ക്ക് മറൈന്‍ ലൈസന്‍സ് ലഭ്യമാക്കുമെന്ന് ദുബായ് മറൈന്‍ അതോറിറ്റി ഓഫ് പോട്‌സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ കോര്‍പ്പറേഷന്‍(പിസി എഫ്‌സി) വ്യക്തമാക്കി. ലൈസന്‍സിനായി ഓഫീസുകളില്‍ കയറിയിറങ്ങേണ്ടതില്ലെന്ന് ചുരുക്കം.
ലൈസന്‍സിന് ആവശ്യമായ രേഖകള്‍ അപേക്ഷാര്‍ഥി ഓണ്‍ലൈനിലൂടെ സബ്മിറ്റ് ചെയ്യണം. ഇതിനുശേഷം നടക്കുന്ന തിയറെറ്റിക്കല്‍ എക്‌സാം പാസാക്കുന്നവര്‍ക്കാണ് ലൈസന്‍സ് ലഭിക്കുക. 12 മീറ്റര്‍ വരെ നീളമുള്ള യാനങ്ങള്‍ ഓടിക്കുന്നവര്‍ക്കായി 25 ചോദ്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് പിസിഎഫ്‌സി മാരി ടൈം ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മരി ടൈം എനേബിള്‍മെന്റ് മാനേജര്‍ റാഷിദ് ഖലീഫ അല്‍ ഫലാസി വ്യക്തമാക്കി. 24 മീറ്റര്‍ നീളമുള്ള യാനങ്ങളുടെ ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് 50 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.