Kerala
തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു; വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ രണ്ട് മൃതദേഹങ്ങൾ
[ad_1]
തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. കത്തിയമർന്ന കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ ഫയർ ഫോഴ്‌സ് കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേർന്ന റോഡിൽ ഇന്നുച്ചയോടെയാണ് സംഭവം.
തുകലശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയത്. കാറിന് തീപിടിച്ച വിവരം അറിഞ്ഞ് ഫയർ ഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു. കാർ പൂർണമായും കത്തിയമർന്ന നിലയിലാണ്
തീയണച്ച ശേഷമാണ് കാറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടത്. അപകട മരണമാണോ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
[ad_2]