World

ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നോബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനൂസ് നയിക്കും

ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നോബേൽ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായി ഡോ. മുഹമ്മദ് യുനൂസ് നയിക്കും. പ്രസിഡന്റുമായി വിദ്യാർഥി പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. സർക്കാർ വിരുദ്ധ കലാപത്തിന് പിന്നാലെ രാജിവെച്ച പ്രധാനമന്ത്രി ഷേയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ തുടരുകയാണ്.

രാജിവെച്ചതിന് പിന്നാലെ ബ്രിട്ടിനിലേക്ക് കടക്കാനിരുന്ന ഷേയ്ഖ് ഹസീനയ്ക്ക് ബ്രിട്ടൻ അഭയം നിഷേധിച്ചിരുന്നു. രാജ്യം വിടാനൊരുങ്ങിയ രണ്ട് മുൻ മന്ത്രിമാരെ അധികൃതർ ധാക്കാ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. അതേസമയം ബംഗ്ലാദേശ് വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി പാർലമെന്റിൽ ഇന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ അടക്കം സുരക്ഷാ വിഷയത്തിൽ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് ആവശ്യപ്പെടും.

കോൺഗ്രസ് അടക്കമുള്ള ഇന്ത്യ മുന്നണി ഘടകകക്ഷികൾ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ഷെയ്ക്ക് ഹസീന നിലവിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമത്താവളത്തിലാണ് ഉള്ളത്. രാഷ്ട്രീയ അഭയത്തിന്റെ കാര്യത്തിൽ തീരുമാനമാവുന്നത് വരെ ഹസീന ഇവിടെ തുടരും.
 

Related Articles

Back to top button