Novel

സീതാ രാവണൻ🔥: ഭാഗം 21

[ad_1]

രചന: കുഞ്ചു

ഡിവോഴ്സ് നോട്ടീസ് കണ്ട് ശിവാനി ശെരിക്കും പകച്ചു. അവൾ പതിയെ തല ചെരിച്ചു സൂര്യയെ നോക്കി. അവൻ കൂൾ ആയിരുന്ന് ഫോണിൽ ഗെയിം കളിക്കുകയായിരുന്നു. സൂര്യ സീരിയസ് ആയിട്ട് തന്നെയാണോ ഡിവോഴ്സ് നോട്ടീസ് തന്നെ ഏല്പിച്ചത് എന്ന കാര്യത്തിൽ അവൾക്ക് സംശയം തോന്നാതിരുന്നില്ല. അവൾ രണ്ടും കല്പിച്ച് ഡിവോഴ്സ് നോട്ടിസ് അവന്റെ മുന്നിൽ തന്നെ വെച്ചു. അത് കണ്ട് അവൻ അവളെ നോക്കി ” സൈൻ ചെയ്യുന്നില്ലേ..?? ” അവൻ ചോദിച്ചു.

” നീ ചെയ്തിട്ടില്ലല്ലോ. ഫസ്റ്റ് നീ സൈൻ ചെയ്യ്.. എന്നിട്ട് ഞാൻ ചെയ്യാം.. ” ” നിനക്കല്ലേ ഡിവോഴ്സ് വേണ്ടത്. അതുകൊണ്ട് നീ തന്നെ ഫസ്റ്റ് സൈൻ ചെയ്യ്.. ” ” അത്… അതുപിന്നെ.. വേണ്ടാ.. ഒരുപക്ഷെ ഞാൻ സൈൻ ചെയ്തിട്ട് നീ ചെയ്യാതിരുന്നാലോ, അതുകൊണ്ട് നീ തന്നെ ആദ്യം സൈൻ ചെയ്യ്.. ” ശിവാനി സൂര്യയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ” ഞാൻ പറയുന്നത് അനുസരിച്ചാൽ അടുത്ത നിമിഷം തന്നെ ഞാനും സൈൻ ചെയ്യും.. സൂര്യ നാരായണ വർമ്മക്ക് ഒരു വാക്കേയുള്ളൂ.. !! “

അവനും വിട്ടു കൊടുത്തു. ” എന്നാലും ആദ്യം നീ സൈൻ ചെയ്യ് എന്നിട്ട് ഞാൻ ചെയ്തോളാം.. ” ” നിന്നോടല്ലേ ഞാൻ മലയാളത്തിൽ പറയുന്നത് നീ ചെയ്തിട്ട് ഞാൻ ചെയ്തോളാം എന്ന്.. ” സൂര്യക്ക് ദേഷ്യം വരാൻ തുടങ്ങി. ” നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ, ഞാൻ സൈൻ ചെയ്യില്ല അത്ര തന്നെ.. !!! ” ” അതെന്താ അപ്പോൾ നിനക്ക് ഡിവോഴ്സ് വേണ്ടേ..?? ” ” അ.. അത്.. അ..” ശിവാനി വാക്കുകൾക്കായി പരതി.. അത് കണ്ട് സൂര്യ ബെഡിൽ നിന്നും ചാടിയിറങ്ങി അവളുടെ അടുത്തേക് ചെന്നു.

” എന്താടി നിനക്ക് ഡിവോഴ്സ് വേണ്ടേ..?? പറയെടി നിനക്ക് വേണ്ടേയെന്ന്..?? ” ദേഷ്യത്തോടെ സൂര്യ അവളുടെ അടുത്തേക് നടന്നടുക്കുന്നത് അനുസരിച്ച് അവൾ പിന്നോട്ട് നടന്നു. മുറിയിലെ ചുമരിൽ തട്ടി ശിവാനി നിന്നതും സൂര്യ അവളുടെ തൊട്ടടുത്ത് ചെന്ന് നിന്നു. ” നിനക്ക് ഡിവോഴ്സ് വേണോടി ?? ” സൂര്യ മീശ പിരിച്ചു കൊണ്ട് അവളോട് ചോദിച്ചു. തലയും കുനിച്ചു നിൽപ്പാണ് ശിവാനി.. സൂര്യയുടെ ചോദ്യം കേട്ട് ശിവാനി വേണ്ടായെന്ന അർത്ഥത്തിൽ പതിയെ തലയാട്ടി. “

അതെന്താ നിനക്ക് ഡിവോഴ്സ് വേണ്ടാത്തത്..?? ” വീണ്ടും അവൻ ചോദിച്ചു. ഒന്നുല്ലാ എന്നർത്ഥത്തിൽ അവൾ ചുമൽ കൂച്ചി കാണിച്ചു. ” അപ്പോൾ നിനക്ക് ഡിവോഴ്സ് വേണ്ടല്ലേ.. ” ” വേണ്ടാ ” ” അതെന്താ ശിവാ വേണ്ടാത്തത്..?? 😉” സൂര്യ അവളെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ചു. ” ഒന്നുല്ലാ.. ” ” ശേ.. പറ ശിവാ.. കേൾക്കാനുള്ള കൊതി കൊണ്ടല്ലേ.. പറയ്യ്.. 😝” ” ഒന്നുല്ലാന്ന് പറഞ്ഞില്ലേ.. 😡 ” ” ഒന്നുല്ലേ.. ” ” ഇല്ലാന്ന്.. !!😡” ” അങ്ങനെ ഒന്നുല്ലാതെ നീ എന്തിനാ ഡിവോഴ്സ് വേണ്ടായെന്ന് വെക്കുന്നത്.. !! ” ” ഇപ്പോൾ വേണ്ടെന്ന് തോന്നി അത്ര തന്നെ.. !!! ” ” പക്ഷേ ശിവാനി, ഒരുമിച്ചു ജീവിക്കാൻ കഴിയില്ല എന്ന് തോന്നിയാൽ പിന്നെ പിരിയുന്നത് തന്നെയല്ലേ നല്ലത്.. !!

” ശിവാനിയുടെ മുഖത്തൊരു ഞെട്ടൽ പ്രകടമായ് സൂര്യയിൽ നിന്ന് അങ്ങനെയൊരു ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. ” സൂര്യാ.. നീ.. ” അവൾ അത്ഭുതത്തോടെ അവനെ നോക്കി. ” ഞാനും ആലോചിച്ചു തന്നെയാ പറയുന്നത്.. എന്റെ കൂടെ നീ സേഫ് ആയിരിക്കില്ല.. ഞാൻ ഗൗതമിനോട്‌ സംസാരിച്ചിരുന്നു.. അവനു ഇപ്പോഴും നിന്നെ ഇഷ്ട്ടമാണ്. അവന്റെ കൂടെയാകുമ്പോൾ നീ ഒരുപാട് സേഫ് ആണ്.. മാത്രമല്ല അവന്റെ കൂടെയായിരിക്കുമ്പോൾ നീ ഒരുപാട് ഹാപ്പിയുമായിരിക്കും.. “

” ഗൗതമിന്റെ കൂടെ ഞാൻ ഹാപ്പി ആയിരിക്കുമെന്ന് നിന്നോട് ആരാ പറഞ്ഞത്.. !!! 😕” ” ആരും പറയേണ്ട കാര്യമില്ലല്ലോ ശിവാ.. കോളേജിൽ പഠിക്കുമ്പോൾ ഞാൻ കണ്ടതല്ലേ എല്ലാം .. 😊” അവൾ ഒന്നും മിണ്ടിയില്ല.. സൂര്യ പിന്നെയും ഡിവോഴ്സ് പേപ്പർ അവൾക്ക് മുന്നിൽ കൊണ്ട് വെച്ചു. ” ഒപ്പിട് ശിവാ.. ഇത് നമുക്ക് രണ്ട് പേർക്കും കൂടെ വേണ്ടിയാണു.. 🙂” അവൻ പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു. ശിവാനിക്ക് ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി. എങ്കിലും അവൾ സംയമനം പാലിച്ചു നിന്നു.

” ശെരി ഞാൻ ഒപ്പിടാം, അതിനു മുൻപ് എനിക്കൊരു ആഗ്രഹമുണ്ട്.. അത് നീ നിറവേറ്റി തരണം.. കുറച്ചു നാളുകൾ എങ്കിലും നമ്മൾ ഭാര്യാ – ഭർത്താവായി ജീവിച്ചതല്ലേ.. !!” ” എന്ത് ആഗ്രഹം.. എന്താണെങ്കിലും പറഞ്ഞോളു.. ” ശിവാനി ദീർഘമായൊന്ന് നിഷ്വസിച്ചു.. ” പിരിയുന്നതിന് മുൻപ് ഒരു ദിവസമെങ്കിലും നമുക്ക് നല്ലൊരു ഭാര്യാ ഭർത്താവ് ആയി ജീവിക്കണം.. !!! ഈ ബന്ധം ഉപേക്ഷിച്ചാൽ നീ വേറെ വിവാഹം കഴിക്കുമോ എന്ന് എനിക്കറിയില്ല.

പക്ഷേ എന്റെ ലൈഫിൽ ഇനിയൊരു വിവാഹം ഉണ്ടാകില്ല.. അത് ഞാൻ തീരുമാനിച്ച കാര്യമാണ്.. അതുകൊണ്ട് ഇനിയൊരു നല്ല ഭാര്യാ പദവി അലങ്കരിക്കാൻ എനിക്ക് കഴിയില്ല.. എനിക്ക് വേണ്ടി ഇത് മാത്രം ചെയ്തു തരേണം.. ” അവൾ പ്രതീക്ഷയോടെ അവനെ നോക്കി. അല്പനേരം മൗനി ആയതിനു ശേഷം സൂര്യ അവളെ നോക്കി. ” പറ്റില്ല ശിവാനി.. നിന്നെ പൂർണ്ണമായും മറന്നേക്കാമെന്ന് ഞാൻ ഗൗതമിനു വാക്ക് കൊടുത്തതാണ്.. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും വേണ്ടാ..

മാത്രവുമല്ല നിങ്ങളുടെ വിവാഹം നടത്തികൊടുക്കാമെന്ന് ഞാൻ അവനു വാക്ക് നൽകിയതാണ്.. ” സൂര്യ പറഞ്ഞത് കേട്ട് ശിവാനിക്ക് ദേഷ്യം വർധിച്ചു.. ” ഇത്രയും കാലം നീ അനുഭവിച്ച വിഷമതകളെല്ലാം മാറാൻ പോവുകയാ.. ഗൗതം നിന്നെ നന്നായി നോക്കും.. ആ കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.. നിങ്ങൾ നല്ലൊരു കുടുംബമായ് ജീവിക്കുന്നത് എനിക്ക് കാണണം.. ചരിത്രആവർത്തനത്തിൽ നിന്നും ചെറിയൊരു വ്യത്യാസം.., രാവണൻ സീതയെ രാമന് തന്നെ നൽകുന്നു.. !! ” പ്ട്ക്..!!! @@@@@@@@@@@@@@@@@ ” അത്രയും പറഞ്ഞത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ.. പിന്നെ കണ്ണ് തുറന്ന് നോക്കുമ്പോൾ ഞാനി ആശുപത്രിയിൽ ആണെന്ന് മനസ്സിലായി.. 😐”

സൂര്യ പതിയെ നിശ്വസിച്ചു. സൂര്യ പറഞ്ഞ കാര്യങ്ങൾ കേട്ട് അവനു അടുത്തിരുന്ന അജ്മലും ഗൗതമും നബീലും പരസ്പരം മുഖത്തോട് മുഖം നോക്കി.. പിന്നെ അവിടെയൊരു കൂട്ടച്ചിരിയായിരുന്നു മുഴങ്ങിയത്.. !! മൂന്ന് പേരും മത്സരിച്ചു ചിരിക്കുന്നത് കണ്ട് സൂര്യക്ക് ദേഷ്യം വന്നു. ” നിനക്കൊക്കെ ചിരി.. ഞാൻ വിചാരിച്ചു ഞാൻ സ്വർഗത്തിൽ എത്തിയെന്ന്… 😓” സൂര്യ അവന്റെ ദേഷ്യം പ്രകടിപ്പിച്ചു. “😆😆ഹേയ് ആ കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല സൂര്യാ, കാരണം സ്വർഗത്തിൽ പോകാൻ മാത്രമുള്ള നന്മയൊന്നും നീ ചെയ്തിട്ടില്ല മോനെ 😝”

അജ്മലിന്റെ അസ്ഥാനത്തുള്ള കോമഡി കേട്ട് നബീലും ഗൗതമും പിന്നെയും ചിരിച്ചതും അജ്മൽ കൊണ്ട് വന്ന ആപ്പിളിൽ നിന്ന് ഒരെണ്ണം എടുത്ത് അവന്റെ നേരെ തന്നെ എറിഞ്ഞു സൂര്യ.. ” എന്റെ പൊന്ന് സൂര്യാ.. അപ്പോഴേ ഞാൻ പറഞ്ഞതല്ലേ ഇതൊന്നും വേണ്ടായെന്ന്.. അവളുടെ മനസ്സിലിരിപ്പ് അറിയാൻ വേണ്ടി നീ എന്റെ പേര് വെച്ച് ഓരോന്ന് പറഞ്ഞുണ്ടാക്കി ലാസ്റ്റ് നീ കിടക്കയിലുമായ്.. 😂” ഗൗതമും അജ്മലിന്റെ കൂടെ ചേർന്ന് സൂര്യയെ കളിയാക്കി.

” പോടാ നാറി..എന്റെ സമയം തീരെ ശരിയല്ലാ, എനിക്കിപ്പോ കണ്ടക ശനിയാ.. അതോണ്ടാ ഇങ്ങനെയൊക്കെ.. 🤕” ” ആ ഇനി സമയത്തെ കുറ്റം പറഞ്ഞോ.. !! പൊന്ന് ചേട്ടായി, നിങ്ങൾ ഓരോ ഡയലോഗ് പറഞ്ഞു അവളെ ചൂടാക്കിയ നേരം ” നിന്നെ ഉപേക്ഷിച്ച് എനിക്കൊരു ജീവിതമില്ലെടി” എന്ന് അവളോട് നേരിട്ട് പറഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ ഇപ്പോൾ കിടക്കുന്ന സ്ഥാനത്തു അവൾ കിടന്നേനെ കൂടെയൊരു കുഞ്ഞും.. 😌”

നബീലിന്റെ സംസാരം കേട്ട് പെട്ടെന്ന് അവിടെയൊരു നിശബ്ദ അന്തരീക്ഷം രൂപപ്പെട്ടു. അത്രയും നേരം ചിരിച്ചു കൊണ്ടിരുന്നു രണ്ടെണ്ണവും സ്വിച്ച് ഇട്ട പോലെ ചിരി നിർത്തി.. അജ്മലും ഗൗതമും സൂര്യയും നബീലിനെ മിഴിച്ചു നോക്കി. ” നീ ഇത്രയും ഭയങ്കരനായ വിവരം ഞാൻ അറിഞ്ഞില്ലല്ലോ.. 😨” സൂര്യ തൊഴുകയ്യോടെ നബീലിനെ നോക്കി. കൂടെ ബാക്കി രണ്ട് പേരും .. ” 😁.. ഹിഹി.. ” നബീൽ അവരെ നോക്കി നന്നായൊന്നു ഇളിച്ചു കാണിച്ചു. ” അയ്യടാ എന്താ അവന്റെ ചിരി.. എഴുന്നേറ്റു പോടാ.. മൂത്തവർ സംസാരിക്കുന്നിടത്ത് പിള്ളേർക്ക് എന്താടാ കാര്യം.. !! 😡” സൂര്യ നബീലിനെ നോക്കി കണ്ണുരുട്ടി.. ” മൂത്തവർ നോക്കിയിട്ട് ഒന്നും നടന്നില്ലല്ലോ..

അപ്പോൾ ഇനി പിള്ളേർ പറയുന്നത് കേൾക്ക്.. മൂത്തവർ ചൊല്ലും മുതുനെല്ലിക്കയൊക്കെ പണ്ട്.. ഇപ്പോൾ പിള്ളേർടെ വാക്കുകൾക്കാണ് വില.. 😏” നബീൽ എല്ലാത്തിനെയും നോക്കി പുച്ഛം കാണിച്ചു. ” സൂര്യാ കാര്യം ഇവൻ പിള്ള ആണേലും ഇവൻ പറഞ്ഞതിലും കാര്യമുണ്ട്.. കാരണം, ഞാൻ അറിഞ്ഞിടത്തൊളം ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ നിനക്കും ശിവാനിക്കും ഇടയിലുള്ളൂ.. അത് വെറുതെ അനാവശ്യകാര്യങ്ങൾ കുത്തി കേറ്റി വഴി തിരിച്ചു വിട്ട് പ്രശ്നമാക്കിയത് നീ തന്നെയാ..

ഇനിയെങ്കിലും അവളോട് ഒന്ന് ഉള്ളു തുറന്ന് സംസാരിക്ക്.. ” അജ്മലിന്റെ അഭിപ്രായം തന്നെയായിരുന്നു ബാക്കി രണ്ട് പേർക്കും.. സൂര്യ ഒന്ന് ഇരുത്തി ചിന്തിച്ചു.. അതുകണ്ട് ഗൗതം അവന്റെ അടുത്തേക് ചെന്നു. ” ഇനിയും അവളെ കളിപ്പിക്കാൻ ആണ് നിന്റെ പ്ലാൻ എങ്കിൽ ഒരു കാര്യം ഞാൻ പറയാം, നിനക്ക് ഇപ്പോൾ ജീവനുള്ളതു തന്നെ വല്യ കാര്യമാണ്.. !!! അവൾക്ക് പ്രാന്ത് ആണെടാ.. നിന്നോടുള്ള പ്രണയം മൂത്ത് മൂത്ത് പ്രാന്ത് ആയതാണ്..

നിന്നെ ഹോസ്പിറ്റലിൽ ആക്കിയിട്ടു അവൾ എന്നെ വിളിച്ചു വരുത്തിയിരുന്നു. ആദ്യം തന്നെ എന്റെ കാരണം പുകച്ചോരു അടിയായിരുന്നു പിന്നെയാണ് ചോദ്യവും പറച്ചിലുമെല്ലാം.. ആദ്യത്തെ അടിയിൽ തന്നെ ഞാൻ നന്നായി പേടിച്ചു അതുകൊണ്ട് സത്യങ്ങൾ എല്ലാം ഞാൻ വിളിച്ചു പറഞ്ഞു. എനിക്ക് അവളോട് ഒരു മണ്ണാങ്കട്ടയും ഇല്ലെന്നും എല്ലാം അവളെ കളിപ്പിക്കാൻ വേണ്ടി നീ ഉണ്ടാക്കിയ ഡ്രാമ ആയിരുന്നുവെന്നും പറഞ്ഞപ്പോൾ അവൾക്ക് സന്തോഷമായി, ചിരിച്ചു കൊണ്ട് എന്നോട് സോറി പറഞ്ഞിട്ട് പോയി അവൾ..

നിന്റെ കൂടെ ജീവിച്ച് അവളിപ്പോ സൈക്കോ ആയി മാറിയെന്നു തോന്നുന്നു.. 😥” കവിളിൽ കൈ വെച്ച് കൊണ്ട് ഗൗതം പറഞ്ഞത് കേട്ട് സൂര്യയുടെ കണ്ണുകൾ പുറത്ത് ചാടി.. ” ആ കേട്ടല്ലോ ചേട്ടായി.. മര്യാദക്ക് ശിവാനിയെ അനുസരിച്ചു ജീവിക്കുന്നതാ ചേട്ടായിക്ക് നല്ലത്.. ഇല്ലെങ്കിൽ നിങ്ങളെ വെട്ടിമുറിച്ച് സാമ്പാർ വെക്കും അവൾ.. ” ഒരു ആപ്പിളും കടിച്ചു കൊണ്ട് നബീൽ പറഞ്ഞു.. അപ്പോഴാണ് വാതിലിനടുത്ത് ശിവാനിയെ കണ്ടത്. അകത്തേക്കു വരാൻ നിൽക്കുകയാണ് അവളെന്ന് നാല് പേർക്കും മനസ്സിലായി.. “നിനക്ക് ബോധം വീണെന്ന് കേട്ട ശേഷം നിന്നെ കാണാൻ വേണ്ടി നിൽക്കുകയായിരുന്നു അവൾ.. പിന്നെ ഞങ്ങൾ കേറി നോക്കിയിട്ട് പറയാമെന്ന് പറഞ്ഞ് പുറത്ത് തന്നെ നിർത്തി അവളെ..

ഇനിയും പുറത്ത് നിർത്തുന്നത് ശെരിയല്ല.. ഞങ്ങൾ ഇറങ്ങട്ടെടാ.. നിങ്ങൾ സംസാരിക്ക്.. ” ” അജ്മലെ… ഞാൻ ഒറ്റക്കോ.. !! എനിക്ക് പേടിയാടാ.. നിങ്ങൾക്ക് കുറച്ചു കഴിഞ്ഞ് പോവാടാ.. 😰” ” ആദ്യം നിങ്ങളുടെ ഇടയിലെ പ്രശ്നങ്ങൾ സോൾവ് ആക്ക് നീ.. എന്നിട്ട് വരാം ഞങ്ങൾ.. ഞങ്ങൾക്ക് വയ്യ ഇനിയും ബലിയാടാകാൻ.. 🙏” ” ചേട്ടായി ഞാനൊരു ആപ്പിൾ എടുക്കുന്നുണ്ടെ, വഴിച്ചിലവിനാ.. 😁” എല്ലാം ടെൻഷൻ കേറി നിൽക്കുന്ന സമയത്താണ്നബീലിന്റെ ഡയലോഗ്.. !! നബീൽ ആപ്പിൾ എടുത്തതും ഗൗതം അവനെ നോക്കി കണ്ണുരുട്ടി.. ” അല്ലെങ്കിൽ വേണ്ടാ, എനിക്ക് പോകുന്ന വഴിക്ക് ഗൗതമേട്ടൻ വാങ്ങി തന്നോളും ആപ്പിൾ.. അല്ലേ ഗൗതമേട്ടാ.. 😐”

നബീൽ നൈസ് ആയി ആപ്പിൾ തിരികെ വെച്ചു. ” എന്റെ ദൈവമേ ഇങ്ങനെയൊരു സാധനം… !! 😧” അജ്മൽ തലക്ക് കയ്യും കൊടുത്തു നിന്നു. ഒട്ടും അമാന്തിച്ച് നിൽക്കാതെ ഗൗതം അജ്മലിന്റെയും നബീലിന്റെയും കൈ പിടിച്ചു വലിച്ചു പുറത്തേക് ഓടി. അവർ പുറത്ത് പോയതും ഡോർ തുറന്ന് ശിവാനി അകത്തേക്കു വന്നു. സൂര്യ അവളെ നോക്കാതെ തിരിഞ്ഞു കിടന്നു. ” സൂര്യാ.. ” അവന്റെ അടുത്ത് ചെന്ന് അവൾ പതിയെ വിളിച്ചു. പക്ഷേ അവൻ കേട്ട ഭാവം നടിച്ചില്ലാ.. ” സൂര്യാ.. 😞” അവൾ വീണ്ടും വിളിച്ചു. ഇപ്രാവശ്യവും അവനിൽ നിന്ന് യാതൊരു പ്രതികരണമുണ്ടായില്ലാ.. അത് കണ്ട് ശിവാനിക്ക് സങ്കടം വന്നു.

അവന്റെ അടുത്തേക് ചേർന്നിരുന്നു അവൾ. ” സൂര്യാ.. സോറി.. ഇനി ഞാൻ ഇങ്ങനെയൊന്നും ചെയ്യില്ല.. എന്നോട് ക്ഷമിക്ക്.. 😥” ” എന്നോട് മിണ്ടണ്ട.. എന്നെ കൊല്ലാൻ നോക്കിയതല്ലേ നീ.., 😒” അടുത്ത നിമിഷം തന്നെ സൂര്യയുടെ വായ പൊത്തി അവൾ.. ” എന്നെ നീ ഗൗതമിനു വിട്ടു കൊടുക്കുമെന്ന് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു അതുകൊണ്ടല്ലേ ഞാൻ ഫ്ലവർ വേസ് എടുത്ത് നിന്റെ തലയിൽ അടിച്ചത്.. പക്ഷേ ഞാൻ പെട്ടെന്ന് തന്നെ എല്ലാവരെയും വിളിച്ചു കൂട്ടി നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചില്ലേ, അത് നിന്നോട് എനിക്ക് സ്നേഹം ഉള്ളത് കൊണ്ടല്ലേ.. 😞” ” പിന്നേ… അതിൽ ചോദിക്കാൻ എന്തിരിക്കുന്നു..

നിനക്ക് എന്നോട് ഒത്തിരി സ്നേഹം ഉണ്ടായത് കൊണ്ടല്ലേ എന്നെ തലക്കടിച്ച് വീഴ്ത്തിയിട്ട് ഹോസ്പിറ്റലിൽ എത്തിച്ചത് 😅😅” സൂര്യയുടെ ചിരി കണ്ട് ശിവാനിയുടെ മുഖം പിന്നെയും താഴ്ന്നു. ” ശെരിക്കും എനിക്ക് നിന്നോട് ഒരുപാട് സ്നേഹമുണ്ട് സൂര്യാ.. 😐” ” എന്നാലും എനിക്ക് ഡിവോഴ്സ് വേണം.. നീ ഇനിയും ഇതുപോലെ എന്റെ തലക്ക് അടിക്കില്ല എന്ന് ആര് കണ്ടു.. 😒” ” ഇല്ലാ, ഞാനിനി മുതൽ നല്ല കുട്ടി ആയിക്കോളാം.. 😐” ” അങ്ങനെയാണോ.. ” ” അതേ, എനിക്ക് നീയില്ലാതെ പറ്റില്ല സൂര്യാ 😥” അത് പറഞ്ഞു കൊണ്ട് അവൾ കരഞ്ഞു.. അവളുടെ കരച്ചിൽ കണ്ടു നിൽക്കാൻ അവനു കഴിഞ്ഞില്ല..

അവന്റെ കൈകൾ പിടിച്ചു കരയുന്ന അവളുടെ മുടിയിഴകളിലൂടെ പതിയെ മറു കൈ കൊണ്ട് തലോടി അവൻ.. അവൾ പതിയെ തലയുയർത്തി. ” സൂര്യാ.. ഞാൻ ഇനി നല്ല കുട്ടി ആയിരുന്നോളാം, എന്നോട് മിണ്ടാവോ.. 😞” ” ഓക്കേ മിണ്ടാം.. പക്ഷേ എനിക്ക് കുറച്ച് കണ്ടിഷൻസ് ഉണ്ട്.. അതൊക്കെ എഗ്രി ചെയ്യുമെങ്കിൽ ഞാൻ മിണ്ടാം അല്ലെങ്കിൽ നമുക്ക് പിരിയാം.. ” ” വേണ്ടാ.. എന്ത് വേണമെങ്കിലും ചെയ്യാം ഞാൻ.. ” ” ശെരി, ഒന്നാമതായി, ഞാൻ മഴയത്തു ഡാൻസ് കളിക്കാൻ വിളിച്ചാൽ നീ വരണം.. ” ” മഴയത്തോ.. 😰” ” അത് മഴയത്തു തന്നെ.. പറ്റില്ലേ.. എന്നാൽ നമുക്ക് ഡിവോഴ്സ് ആവാം.. “

” അയ്യോ വേണ്ടാ.. ഞാൻ വരാം.. 😣” ” ഗുഡ്.. നെക്സ്റ്റ്, ഞാൻ ചപ്പാത്തി പരത്തുമ്പോൾ എന്നെ കളിയാക്കരുത്.. ” അത് കേട്ടതും അവൾക്ക് ചിരി പൊട്ടി.. അന്ന് സൂര്യ ചപ്പാത്തി പരത്തി മേലാകെ ചപ്പാത്തി പൊടി തേച്ചു വച്ചതാണ് അവൾക്ക് ഓർമ്മ വന്നത്.. എങ്കിലും ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൾ സമ്മതിച്ചു. ” ഓക്കേ, അടുത്തത്, ഞാൻ എപ്പോഴൊക്കെ ഉമ്മ ചോദിക്കുന്നോ അപ്പോഴെല്ലാം എനിക്ക് ഉമ്മ തരണം.. ” ” അയ്യോ.. 😰 ഉമ്മയോ..?? ” ” അതേ, പറ്റില്ലെങ്കിൽ പറ.. നമുക്ക് പിരിയാം.. 😒” ” 🙁സമ്മതം.. ” ” വെൽ ഡൺ.. !!! എങ്കിൽ ഞാൻ മിണ്ടാം.. 😊” സൂര്യ ശിവാനിയെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

” ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, സീരിയസ് ആയി ഗൗതമിനു എന്നെ വേണമെന്ന് പറഞ്ഞിരുന്നെങ്കിൽ എന്നെ ശെരിക്കും ഗൗതമിനു കൊടുക്കുമായിരുന്നു നീ…??? ” അത് കേട്ട് സൂര്യ ചിരിച്ചു. ” എന്റെ പെണ്ണേ, ഞാൻ അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. !! ശിവാനി സൂര്യയുടെ പെണ്ണാ.. അത് മറ്റാരെക്കൊണ്ടും മാറ്റാൻ ആവില്ല.., രാമൻ വീണ്ടും സീതയെ സ്വന്തമാക്കുന്നതൊക്കെ അങ്ങ് രാമായണത്തിലേ നടക്കു.. ഇവിടെ സീത രാവണന്റെ പെണ്ണാ.. ഈ അസുര രാജാവിന്റെ മാത്രം പെണ്ണ്…. !! 😇” ” പക്ഷേ എനിക്ക് രാവണനാൽ അപഹരിക്കപ്പെട്ട സീതയാകാനല്ല രാവണനെ ജീവനോളം പ്രണയിച്ച ജാനകിയാകാനാ ഇഷ്ട്ടം..😇 🙃..!!! “

” ആണോ.. എങ്കിൽ ജാനകി ഇങ്ങ് അടുത്ത് വന്ന് രാവണന് ഒരു ഉമ്മ തന്നേ.. 😉” ” അയ്യടാ, ഇപ്പോൾ ഉമ്മയൊന്നും തരാൻ ഒക്കത്തില്ല.. എന്നെ കുറേ കളിപ്പിച്ചതല്ലേ, അതിനു പകരമായി ഇന്ന് മുതൽ പത്തു ദിവസത്തേക്കു നീ എന്നോട് മിണ്ടാനേ വരേണ്ട.. 😏 ” ” ഒ ഓ.. അങ്ങനെയാണേൽ എനിക്ക് ഇപ്പോൾ തന്നെ ഡിവോഴ്സ് വേണം 😒” അടുത്ത നിമിഷം ശിവാനിയുടെ മുഖം ദേഷ്യത്താൽ ചുവന്നു. അത് കണ്ടതും സൂര്യയുടെ നെഞ്ചിലൂടെ ഒരു ഷോക്ക് പാസ്സ് ചെയ്തു. “ദൈവമേ ഇവിടെ വല്ല ഗ്ലാസ്സോ പ്ലേറ്റോ ഉണ്ടൊ.. എന്റെ തല.. 😨” അവൻ ചുറ്റും നോക്കി. ” നിനക്ക് ഡിവോഴ്സ് വേണോടാ..?? 😠” ശിവാനി ദേഷ്യത്തോടെ അവന്റെ അടുത്തേക് ചെന്നു.

” വേ.. വേണ്ടാ.. ” ” ഗുഡ് ബോയ്.. 😌 ദേ നോക്ക്.. എനിക്ക് നിന്നെ ഉപദ്രവിക്കണമെന്ന് ഒരു ആഗ്രഹവും ഇല്ല.. പക്ഷേ ഇനിയെങ്ങാനും ഡിവോഴ്സ് എന്നൊരു വാക്ക് നീ പറഞ്ഞാൽ അടുത്ത നിമിഷം തന്നെ നിന്നെ ഞാൻ കൊല്ലും.. സംശയമുണ്ടോ നിനക്ക് അതിൽ.. 😠” ” ഇല്ലാ… 😨 ” സൂര്യ പേടിയോടെ അവളെ നോക്കി. അത് കണ്ട് ശിവാനിക്ക് പാവം തോന്നി. അവന്റെ അടുത്തേക് ചേർന്ന് നിന്ന് അവന്റെ കവിളിൽ അമർത്തി ചുംബിച്ചു അവൾ. ” ദാ ഈ നിമിഷം മുതൽ ഞാൻ നല്ല കുട്ടിയാ.. കണ്ണേട്ടനെ അനുസരിച്ചു ജീവിക്കുന്ന നല്ലൊരു ഭാര്യാ.. കണ്ണേട്ടനോട് ഇനി ഒരിക്കലും ഞാൻ മോശമായി പെരുമാറില്ല.. ഉറപ്പ്.. “

അവന്റെ കയ്യിലടിച്ചു സത്യം ചെയ്തു അവൾ. അത് കേട്ട് അവൻ പുഞ്ചിരിയോടെ അവളിലേക് ചേർന്നിരുന്നു. ” നീയിപ്പോ എന്താ വിളിച്ചേ.. ” ” കണ്ണേട്ടാന്ന്.. ഇഷ്ട്ടായില്ലേ..😋 ” ” ഒരുപാട് ഇഷ്ട്ടായി.. 😍 ഇനി ഞാനൊരു സത്യം പറയട്ടെ ശിവാ.. ഐ ലവ് യു.. എനിക്കും നീയില്ലാതെ പറ്റില്ലെടി.. നിന്റെയി കള്ളകുറുമ്പും വാശിയുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ട്ടാടി.. എനിക്ക് വേണ്ടി നീ മാറുകയൊന്നും വേണ്ടാ.. നമ്മൾ എങ്ങനെയാണോ ഇത്രയും കാലം ജീവിച്ചത് അതുപോലെ തന്നെ ഇനിയും ജീവിക്കും സന്തോഷത്തോടെ..😊 !!! ” അത് കേട്ട് ശിവാനിയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു… അങ്ങനെ അവരുടെ നവജീവിതം അവിടെ തുടങ്ങുകയായിരുന്നു.. @@@@@@@@@@@@@@@@@

” അയ്യോ പാവം, തുടക്കത്തിൽ പുലിയെ പോലെ നിന്നിരുന്ന രാജകുമാരനാ അവസാനമായപ്പോൾ രാജകുമാരിയുടെ മുന്നിൽ പൂച്ചയായലേ അങ്കിൾ..😄 ” ” അതേ, അതുകൊണ്ടാണ് പറയുന്നത് ആരെയും വില കുറച്ച് കാണരുതെന്ന്.. ” ” അങ്കിളേ എന്നിട്ട് ആ രാജകുമാരനും രാജകുമാരിക്കും എന്ത് സംഭവിച്ചു..??” കുട്ടിപ്പട്ടാളങ്ങൾ സംശയം ചോദിച്ചു. ” എന്നിട്ടോ, ആ രാജകുമാരന് ഒരു മാലാഖ കുഞ്ഞിനെ സമ്മാനിച്ച് രാജകുമാരി ദൈവത്തിന്റെ അടുത്തേക് യാത്രയായ്.. ” അതുവരെ ഇഷ്ട്ടത്തോടെ കഥ കേട്ടിരുന്ന കുഞ്ഞു മുഖങ്ങളിലെല്ലാം ആ നിമിഷം സങ്കടം പരന്നു.. ” ടാ ഗൗതം.. നീ പിള്ളേരോട് കഥയും പറഞ്ഞിരിക്കുകയാണോ.. അവിടെ എല്ലാവരും നിന്നെ തിരക്കുന്നു.. “

” ആ സൂര്യാ.. ഇതാ വരുന്നു.. ഇതൊന്ന് മുഴുവിപ്പിക്കട്ടെ.. ” ” എടാ ഊളെ ഇന്ന് ആരുടെ എൻഗേജ്മെന്റ് ആണെന്നറിയോ നിനക്ക്..?? !! ” ” എന്റേതല്ലേ..??🙄 ” ” അപ്പോൾ അറിയാഞ്ഞിട്ടല്ല അല്ലേ.. ഇങ്ങോട്ട് വാടാ, അവിടെ ഐഷു പോസ്റ്റ്‌ ആയി നിൽക്കുമ്പോഴാ അവന്റെയൊരു കഥ പറച്ചിൽ.. ” സൂര്യ ഗൗതമിനെ കയ്യോടെ പൊക്കി കൊണ്ട് പോയി.. സ്റ്റേജിൽ ഒറ്റക്ക് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന ഐഷുന്റെ അടുത്തേക് ഗൗതം ചെന്നു. ” എവിടെയായിരുന്നു മാഷേ.. ഞാൻ കരുതി എൻഗേജ്മെന്റ് ഞാൻ ഒറ്റക്ക് നടത്തേണ്ടി വരുമെന്ന്.. 😜” ” അതുപിന്നെ പിള്ളേരൊപ്പമായിരുന്നു.. സോറി ടാ..” ” ഹേയ് ഇറ്റ്സ് ഓക്കേ.. 😊”

” എന്നാലും ഞാൻ ഇപ്പോഴും എക്സൈറ്റ്മെന്റിൽ ആണുട്ടോ, നിന്നിൽ നിന്നും ഇങ്ങനെയൊരു സീക്രെട് ലവ് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. ” ” ആക്ച്വലി നമ്മടെ കോളേജിലെ ലാസ്റ്റ് ഡേ ഞാൻ സൂര്യയെ കാണാൻ പോയത് നിന്റെ കാര്യം സംസാരിക്കാൻ വേണ്ടിയായിരുന്നു.. അന്ന് മുതൽ സൂര്യ എന്നെ ഹെല്പ് ചെയ്യുകയായിരുന്നു നിന്നെ പ്രൊപ്പോസ് ചെയ്യാൻ വേണ്ടി.. അറ്റ് ലാസ്റ്റ് ഐ ഗോട്ട് യു ബേബി.. 😍” ഐഷുവിന്റെ വാക്കുകൾ കേട്ട് ഗൗതമിന്റെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി.. ഇതാണ് ജീവിതം…. !! നമ്മൾ ആഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കിൽ നിരാശപ്പെട്ടു സമയം കളയാതെ സാധാരണ പോലെ ജീവിക്കുക, നഷ്ട്ടപ്പെട്ടതിനേക്കാൾ ബെറ്റർ വൺ നമുക്ക് വേണ്ടി എവിടെയെങ്കിലും വെയിറ്റ് ചെയ്യുന്നുണ്ടാകുമെടോ.. 😇

സമയമാകുമ്പോൾ അത് നമ്മുടെ മുന്നിൽ എത്തും.. അപ്പോൾ ദേ ഇതുപോലെ ഈഗോ കാണിക്കാതെ അങ്ങ് ചേർത്ത് നിർത്തിയെക്കണം.. 😋 ഗൗതം ഐഷുവിന്റെ കൈകൾ മുറുകെ പിടിച്ചു.. അതൊരു വാക്കായിരുന്നു.. മരണത്തിനു അല്ലാതെ മറ്റൊന്നിനും നിന്നെ എന്നിൽ നിന്നും വേർപിരിക്കാൻ ആവില്ല എന്നുള്ള വാക്ക്.. !!! അങ്ങനെ ഗൗതമിന്റെയും ഐശ്വര്യയുടെയും എൻഗേജ്മെന്റ് ഭംഗിയായ് നടന്നു. പോകാൻ നേരം കഥ കേൾക്കാൻ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കുറുമ്പൻ ഗൗതമിന്റെ അടുത്തേക് ചെന്നു. ” അങ്കിൾ.., ” ” എന്താ മോനെ.. ” ” അങ്കിൾ നേരത്തേ പറഞ്ഞ കഥയിലെ രാജകുമാരി എന്റെ അമ്മയല്ലേ.. “

ആ കുരുന്നിന്റെ ചോദ്യം കേട്ട് ഗൗതമിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.. ആ കുഞ്ഞു മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കെ പിറകിൽ നിന്നൊരു വിളി ഉയർന്നു. ” ഇക്ഷാൻ … ” ആ വിളി കേട്ട് ആ കുഞ്ഞിനൊപ്പം ഗൗതമും എത്തി നോക്കി. സൂര്യയായിരുന്നു അത്.. ” കഴിഞ്ഞില്ലേ നിങ്ങളുടെ കഥ പറച്ചിൽ.. ” ” കഴിഞ്ഞു പപ്പാ.. ഒരു കുഞ്ഞി സംശയം ചോദിക്കാൻ ഉണ്ടായിരുന്നു.. അതും കഴിഞു..” പ്രസന്നതയില്ലാത്ത മുഖവുമായി നിൽക്കുന്ന ഗൗതമിനു നല്ലൊരു പുഞ്ചിരി നൽകി കൊണ്ട് ആ കുരുന്ന് ഓടി പോയി തന്റെ സംരക്ഷകന്റെ കൈ പിടിച്ചു..

ആ കുരുന്ന് ഓടി പോയ വഴിയേ നോക്കി ഗൗതം. ” ബൈ അങ്കിൾ.. ” തന്റെ സുരക്ഷിത കരങ്ങളിൽ എത്തിപ്പെട്ട നിർവൃതിയോടെ അവൻ ഗൗതമിനോട്‌ യാത്ര പറഞ്ഞു. ആ നിമിഷം ആ കുഞ്ഞി കൈകളുടെ സംരക്ഷക തിരിഞ്ഞ് നോക്കി ഗൗതമിനു നേരെ നോക്കി മനോഹരമായ് പുഞ്ചിരിച്ചു. അത് അവളായിരുന്നു.. രാവണന്റെ സ്വന്തം ജാനകി.. !!!! ഗൗതമിന്റെ ചുണ്ടിൽ നിന്നും മാഞ്ഞു പോയ പുഞ്ചിരി വീണ്ടും തിരികെ വന്നു .. ” ഗൗതം, ഞങ്ങൾ ഇറങ്ങുകയാണ്.. വീണ്ടും കാണാം.. ” സൂര്യ യാത്ര പറഞ്ഞ് ശിവാനിയുടെയും മകന്റെയും കൈകൾ ചേർത്ത് പിടിച്ചു നടന്നു പോകുന്നത് ഗൗതം നോക്കി നിന്നു…..തുടരും…… ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button