Novel

❤ Fighting Love ❤: ഭാഗം 48

[ad_1]

രചന: Rizvana Richu

എത്രയും പെട്ടന്ന് തന്നെ ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം.. നമ്മള് എല്ലാരോടും ഒരുമിച്ചു ഈ കാര്യം സംസരിക്കാം എന്ന് കരുതി.. ഉപ്പാനെ വിളിച്ചു നാളെ എല്ലാരെയും കൂട്ടി വീട്ടിലെക്ക്‌ വരാൻ പറഞ്ഞു.. ഉപ്പ എന്താ കാര്യം എന്ന് ഒരുപാട് ചോദിച്ചു പക്ഷെ കര്യം പറയാതെ ഒഴിഞ്ഞു മാറി ഞാൻ ഫോൺ കട്ട്‌ ചെയ്തു… സത്യം പറഞ്ഞാൽ ഉപ്പയോട് സംസാരിക്കുമ്പോൾ എന്റെ കണ്ണുകൾ അറിയായതെ നിറയുന്നുണ്ട്.. സങ്കടം ഉണ്ടേലും അതൊക്കെ അടക്കി പിടിക്കാൻ എനിക്ക്‌ പറ്റി..

രാത്രി ഫുഡ് കഴിക്കാൻ ഇപ്പൊൾ എല്ലാരും ഒന്നിച്ചു ആണ് ഇരിക്കാർ അത്‌ കൊണ്ട്‌ നാളെ കുറച്ചു സമയം എല്ലരും വീട്ടിൽ ഉണ്ടാവണം എന്ന് അപ്പൊ പറയാം എന്ന് കരുതി.. 

@@@@@@@@@@

ഫുഡ് കഴിക്കാൻ ഇരുന്നിട്ട്‌ എങ്ങനെ പറഞ്ഞു തുടങ്ങും എന്ന് കരുതി നമ്മള് നിൽക്കുമ്പോൾ ആണ് നമ്മളെ കയ്യിൽ ആരൊ തട്ടിയത്‌ നൊക്കിയപ്പൊൾ ഉമ്മാമ..

“നിനക്ക്‌ എന്താ പട്ടിയത്‌ മോളെ കുറെ നെരമായി ഞാൻ ശ്രദ്ധിക്കുന്നു.. നീ ഈ ലോകത് ഒന്നും അല്ലാ.. എന്താ നിന്റെ ടെൻഷൻ…”

“ഹെയ്‌ ഒന്നും ഇല്ലാ ഉമ്മാമ..” 

” നീ കള്ളം പറയണ്ടാ എന്തൊ ഉണ്ട്‌.. ” 
എല്ലാരും നമ്മളെ സംസാരം ശ്രദ്ധിക്കുകയാണ്.. 

ശ്വാസം ഒന്ന് വലിചു വിട്ട്‌ നമ്മള് എല്ലാരെയും മുഖത്തേക്ക് നൊക്കി.. എല്ലാരും നമ്മളെ തന്നെ നൊക്കുകയാണ്.. 

“അത്‌ എല്ലാരോടും കൂടി എനിക്ക്‌ ഒരു കാര്യം സംസാരിക്കാൻ ഉണ്ട്‌.. അത്‌ ഇപ്പോൾ അല്ലാ.. നാളെ രാവിലെ എന്റെ ഉമ്മയും ഉപ്പയും മാമൻമാരും ഒക്കെ വരും.. എല്ലാരോടും ഒന്നിച്ചു പറയാൻ ഉള്ളത് ആണ്.. കെട്ടതിനു ശേഷം എല്ലാരും കൂടി ആലോചിച്ചു ഒരു തീരുമാനവും എടുക്കണം…”

നമ്മള് അത്‌ പറഞ്ഞപ്പോൾ എല്ലാരും നമ്മളെ അന്തം വിട്ട്‌ നൊക്കുന്നുണ്ട്‌.. അത്രയും അത്യവിഷമായ കാര്യം ആണ് എന്ന് എല്ലാർക്കും മനസ്സിലായിട്ടുണ്ടാവുമല്ലൊ..  നമ്മള് അബിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒനും അതെ ഭാവത്തിൽ തന്നെ നമ്മളെ നൊക്കുന്നുണ്ട്‌.. ഒന്റെ നൊട്ടം ആണ് നമ്മക്ക്‌ ഒട്ടും സഹിക്കാൻ പറ്റാത്തത്.. അല്ലേലും സ്നേഹം എന്നത്‌ കൈ വിട്ട്‌ പോവാൻ പോവുമ്പോൾ ആണ് എത്രത്തോളം ഉണ്ടായിരുന്നു എന്ന് മനസ്സിലാവുക.. 

“എന്താ മോളെ കാര്യം…” 

ഉമ്മ അത്‌ ചോദിച്ചപ്പോൾ ആണ് നമ്മള് നമ്മളെ കെട്ടിയോന്റെ മുഖത്തു നിന്ന് കണ്ണ് എടുത്തത്‌.. 

“എന്താണ് എന്ന് എല്ലാരോടും ഒന്നിച്ചു നാളെ പറയാം.. എല്ലാരും നാളെ രാവിലെ കുറച്ചു സമയം എനിക്ക്‌ വെണ്ടി ചിലവാക്കണം പ്ലീസ്.. ” എന്നും പറഞ്ഞു നമ്മള് ഫുഡ് കഴിക്കുന്നത്‌ മതിയാക്കി അവിടെ നിന്ന് എണീറ്റ്.. കാരണം ഇനിയും അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ എനിക്ക്‌ വയ്യാ..

“ഇതെന്താ ഫുഡ് മുഴുവൻ കഴിച്ചു പൊവു മോളെ…” 

“എനിക്ക്‌ മതി ഉമ്മാമ..” 

എന്നും പറഞ്ഞു നമ്മള് കൈ കഴുകി മുകളിൽ റൂമിലേക്ക് ‌ പോയി.. 

എത്ര തന്നെ കരയണ്ടാ എന്ന് കരുതിയാലും നമ്മളേ കണ്ണ് നമ്മള് പറയുന്നത് കേൾക്കുന്നെ ഇല്ലാ.. അല്ലെലും മനസ്സ്‌ നൊന്താൽ കണ്ണ് കരയും അല്ലേ.. ഹെയ്‌ അല്ലെലും ഞാൻ എന്തിനാ വിഷമിക്കുന്നത് അതിന്റെ ആവിശ്യം എന്താ.. അബിയുടെ ഭാര്യ അല്ലെലും സൈബ അല്ലെ ആവേണ്ടിരുന്നത്‌.. അന്ന് പ്രോബ്ലം വന്നപ്പോൾ ഉപ്പയെ സങ്കടപെടുത്താതിരിക്കാൻ ഞാൻ ആ വേഷം കെട്ടി.. ഇപ്പൊ സൈബ വന്നപ്പോൾ ഞാൻ ആ വേഷം ഞാൻ ഊരി വെക്കുന്നു.. അത്‌ അത്ര അല്ലെ ഉള്ളു.. അതിന് ഞാൻ എന്തിനാ ഇങ്ങനെ കരയുന്നത്‌ അല്ലെ.. മോശം.. ഇനി ഇത്‌ ഓർത്തു ഈ സച്ചു കരയില്ല.. എന്നോടാ കളി അല്ല പിന്നെ.. 
നമ്മള് ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ ആണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.. നോക്കിയപ്പോൾ വേറെ ആരും അല്ല നമ്മളെ അബി.. 

****************

നമ്മള് റൂമിലെക്ക്‌ ചെന്നപ്പോൾ ആ മാക്രി ബെഡിൽ ഇരുന്ന് എന്തൊ കാര്യമായ ആലോചനയിൽ ആണ്.. നമ്മളെ കണ്ടപ്പോൾ ഒന്ന് ഞെട്ടി നമ്മളെ നോക്കി..  

“എന്താണ് നിനക്ക്‌ നാളെ അത്ര കാര്യം ആയി പറയാൻ ഉള്ളത്..”

“അത്‌ എന്താണ് എന്ന് നാളെ പറയാം എന്ന് പറഞ്ഞത് നിങ്ങൾ കേട്ടില്ലേ..” 

” ഓ അപ്പൊ നീ പറയും വരെ വെയ്റ്റ്‌ ചെയ്യണോ..”

“ആ വേണ്ടി വരും..”

“എന്നാലെ എനിക്ക്‌ സൗകര്യം ഇല്ലാ.. “

“സൗകര്യം ഇല്ലെങ്കിൽ നിങ്ങൾ കേൾക്കണ്ടാ.. എന്തായാലും എനിക്ക്‌ പറയാൻ ഉള്ളത് ഞാൻ നാളെ പറയും.. ബാക്കി ഒക്കെ നിങ്ങളെ ഇഷ്ടം.. എന്തയാലും ഞാൻ പറയാൻ പൊവുന്ന കാര്യം നിങ്ങൾക്ക് ഗുണം ഉള്ള കാര്യം തന്നെ ആണ്.. ” 
എന്നും പറഞ് പെണ്ണ് പുതപ്പും മൂടി അങ് കിടന്നു.. 

പടച്ചോനെ ഇവൾക്ക് ഇത്‌ എന്ത്‌ പറ്റി.. ഹ്മ്മ് എന്തായാലും നാളെ അറിയാലോ നോക്കാം.. 

@@@@@@@@@@@@@@@@

രാവിലെ എണീറ്റ് നമ്മള് താഴെക്ക്‌ പോയതേ ഇല്ലാ.. ഫുഡ് കഴിക്കാൻ വന്ന് വിളിച്ചപ്പോൾ ഇപ്പൊ വേണ്ടാ എന്ന് പറഞ്ഞു ഒഴുഞ്ഞുമാറി.. 

ഡോറിൽ വന്ന് ആരൊ തട്ടി വിളിക്കുന്നത് കേട്ടപ്പോൾ നമ്മള് ഡോർ തുറന്ന് നോക്കി.. 
നഹല ആണ്.. 
അവൾ എന്നെ കണ്ടപ്പോൾ വല്ലാത്ത ഒരു നോട്ടം നോക്കുകയാണ്..

“എന്താടി നീ ഇങനെ നൊക്കുന്നത്‌..”

“ഹെയ്‌ ഒന്നുമില്ല.. നമ്മളെ സച്ചു തന്നെ ആണോ ഇത്‌.. എന്ത്‌ കൊലം ആണ് ഇത്‌.. എന്താ പ്രശ്നം സച്ചു.. എന്താ പറ്റിയത്..” 

“ഹെയ്‌ ഒന്നുമില്ല.. നീ ഇത്‌ ചോദിക്കാൻ ആണോ വന്നത്‌..” 

“അല്ലാ.. കണ്ടപ്പോൾ ചോദിച്ചു എന്നെ ഉള്ളു.. താഴെ നിങ്ങളെ വീട്ടുകാർ വന്നിട്ടുണ്ട്.. എല്ലരും നിങ്ങളെ അന്വേഷിക്കുന്നു..”

“ഒക്കെ നീ പൊയ്ക്കോ.. ഞാൻ വരാം..” 

നമ്മള് അത്‌ പറഞ്ഞതും അവൾ താഴേക്ക് പോയി.. ബാത്റൂമിൽ പോയി ഒന്ന് മുഖം ഒക്കെ കഴുകി ഫ്രഷ് ആയി നമ്മളും താഴേക്ക് ഇറങ്ങി.. 

അവിടെ ഹാളിൽ എല്ലാരും ഉണ്ട്.. നമ്മളെ വീട്ടുകാരും ഇവിടെത്തെ എല്ലാരും ഉണ്ട്.. എല്ലാരും നമ്മളെ വെയിറ്റ് ചെയ്ത് നിൽക്കുകയായിരുന്നു.. നമ്മള് ഇറങ്ങി വരുമ്പോൾ തന്നെ എല്ലാരുടെയും നോട്ടം നമ്മളിലെക്ക്‌ ആയി.. നമ്മള് നടന്നു പോയി നമ്മളെ ഉപ്പച്ചിയുടെ അടുത്ത് നിന്ന്.. ഉപ്പച്ചി പണ്ടേ നമ്മക്ക്‌ ഒരു ധൈര്യം ആണ്.. 

“എന്താ മോളെ നിനക്ക്‌ പറയാൻ ഉള്ളത്.. ” നമ്മളെ കയ്യിൽ പിടിച്ചു കൊണ്ട് ഉപ്പച്ചി അത്‌ ചോദിച്ചപ്പോൾ ശെരിക്കും നമ്മളെ കണ്ണ് നിറഞ്ഞു പോയി.. ഉപ്പച്ചി കണ്ടോ എന്ന് അറിയില്ല എങ്കിലും നമ്മള് അത്‌ പെട്ടന്ന് തുടച്ചു കളഞ്ഞു… 
എല്ലാരും ഞാൻ എന്താണ് പറയുന്നത് എന്ന് അറിയാൻ ആകാംഷയൊടെ നമ്മളെ മുഖത്തു തന്നെ നോക്കുന്നുണ്ട്.. നമ്മള് അബിയെ നോക്കിയപ്പോൾ ഒനും അത്‌ പോലെ തന്നെ നോക്കുകയാണ്.. സൈബയെ നോക്കിയപ്പോൾ ഓള് നമ്മളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്..  ഇവളെ മുഖത്തെ ഈ സന്തൊഷം ആണ് ഞാനും ആഗ്രഹിക്കുന്നത്.. പെട്ടന് പറയാൻ എവിടുന്നോ ഒരു ധൈര്യം കിട്ടിയത് പോലെ.. 

” എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ എല്ലാരും ക്ഷമയോടെ കേൾക്കണം.. ” 

“എന്തായാലും നീ പറഞ്ഞോളൂ സച്ചു..”

“ഞാനും അബിയും ആയിട്ട് ഉള്ള വിവാഹം എത്‌ സാഹചര്യത്തിൽ ആണ് നടന്നത് എന്ന് എല്ലാർക്കും അറിയാലോ..  തീരെ മനസ്സിൽ ഉള്കൊള്ളാത്ത ഒരു ബന്ധം ആയിരിന്നു അത്.. ……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button